Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുരുക്കുംപറ്റ...

മുരുക്കുംപറ്റ ക്വാറിയിലെ അതിക്രമം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
മുരുക്കുംപറ്റ ക്വാറിയിലെ അതിക്രമം: മൂന്നുപേർ അറസ്റ്റിൽ
cancel

ഒ​റ്റ​പ്പാ​ലം: മു​രു​ക്കും​പ​റ്റ​യി​ലെ ക്വാ​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി മാ​നേ​ജ​രെ​യും സ്റ്റാ​ഫി​നെ​യും മ​ർ​ദി​ക്കു​ക​യും നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് പേ​രെ ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചു​ന​ങ്ങാ​ട് മു​രു​ക്കും​പ​റ്റ കോ​ട്ട​ക്കു​ള​ങ്ങ​ര സു​നീ​ഷ് കു​മാ​ർ (32) , ചെ​റു​മു​ണ്ട​ശ്ശേ​രി ആ​ക്ക​പ്പ​റ​മ്പി​ൽ അ​ബ്ദു​ൽ​ഷ​ക്കീ​ർ അ​ലി (37), വ​രോ​ട് കു​ള​ച്ചാ​ലി​ൽ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് (37) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ ഷാ​രു​ണ ജ​യ​ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വ​ടി കൊ​ണ്ട് അ​ടി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​പ്പ​റി​ക്കു​ക​യും ഓ​ഫി​സി​ന​ക​ത്തെ ക​മ്പ്യൂ​ട്ട​റു​ക​ളും ഗ്ലാ​സു​ക​ളും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ആ​രോ​പ​ണം. സ്വ​കാ​ര്യ വ​സ്തു​ക്ക​ൾ​ക്ക് നാ​ശ​ന​ഷ്ടം വ​രു​ത്ത​ൽ, അ​തി​ക്ര​മി​ച്ചു​ക​യ​റ​ൽ, മ​ർ​ദ​നം, പി​ടി​ച്ചു​പ​റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​വു​മു​ണ്ടാ​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ലം ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.ടി​പ്പ​ർ ലോ​റി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണ് ക്വാ​റി അ​തി​ക്ര​മ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadmurukkumpatta Quarry
News Summary - Violation in Quarry: Three arrested
Next Story