Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുൻകൂർ പണം കൈപ്പറ്റി...

മുൻകൂർ പണം കൈപ്പറ്റി ഇന്റർലോക്ക് കല്ല് നൽകിയില്ല; 50,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
മുൻകൂർ പണം കൈപ്പറ്റി ഇന്റർലോക്ക് കല്ല് നൽകിയില്ല; 50,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
cancel

പാ​ല​ക്കാ​ട്: കാ​യ വ​റു​ക്കു​ന്ന വ്യ​വ​സാ​യ സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ച വീ​ട്ട​മ്മ​ക്ക് ഇ​ന്റ​ർ​ലോ​ക്ക് ക​ല്ലു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മു​ൻ​കൂ​റാ​യി 70,000 രൂ​പ മു​ൻ​കൂ​ർ പ​ണം വാ​ങ്ങി​യ ശേ​ഷം വാ​ക്കു​പാ​ലി​ക്കാ​തെ ക​ബ​ളി​പ്പി​ച്ച​തി​ന് ഇ​ഷ്ടി​ക ക​മ്പ​നി​യു​ട​മ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​ൻ വി​ധി. 10,000 രൂ​പ കോ​ട​തി ചെ​ല​വും ന​ൽ​ക​ണം. കൂ​ടാ​തെ കൈ​പ്പ​റ്റി​യ തു​ക 10 ശ​ത​മാ​നം പ​ലി​ശ സ​ഹി​തം തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് വി. ​വി​ന​യ് മേ​നോ​ൻ, മെ​മ്പ​ർ​മാ​രാ​യ എ. ​വി​ദ്യ, എ​ൻ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ ക​മീ​ഷ​ൻ വി​ധി​ച്ചു.

പാ​ല​ക്കാ​ട് എ​രു​ത്തേ​മ്പ​തി​യി​ലെ ശ്രീ​ഹ​രി ഫു​ഡ്സ് ഉ​ട​മ ശ്രീ​ദേ​വി മൂ​ന്ന് വ​ർ​ഷം മു​മ്പ് സ്വ​ന്ത​മാ​യി കാ​യ വ​റു​ക്കു​ന്ന വ്യ​വ​സാ​യ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ന് അ​ടു​ക്ക​ള​മു​റി നി​ർ​മി​ക്കു​ന്ന​തി​ന് മ​ണ്ണാ​ർ​ക്കാ​ട് കോ​ട്ട​പ്പു​റം ആ​ദി ബ്രി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തെ ബ​ന്ധ​പ്പെ​ടു​ക​യും ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് 2000 ഇ​ന്റ​ർ​ലോ​ക്ക് ക​ല്ലു​ക​ൾ​ക്ക് 70,000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്ന് എ​രു​ത്തേ​മ്പ​തി​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ഡെ​ലി​വ​റി ചാ​ർ​ജ് 7000 രൂ​പ വേ​ണ​മെ​ന്നും അ​ത് ഡെ​ലി​വ​റി സ​മ​യ​ത്ത് ഡ്രൈ​വ​ർ വ​ശം കൊ​ടു​ത്താ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു സ്ഥാ​പ​ന ഉ​ട​മ പ​റ​ഞ്ഞി​രു​ന്ന​ത്. അ​ത് സ​മ്മ​തി​ച്ച് ശ്രീ​ദേ​വി സ്വ​ന്തം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വെ​ച്ചാ​ണ് 70,000 രൂ​പ അ​യ​ച്ചു​കൊ​ടു​ത്ത​ത്. എ​ന്നാ​ൽ, തു​ക കൈ​പ്പ​റ്റി​യ ശേ​ഷം ഇ​ന്റ​ർ​ലോ​ക്ക് ക​ല്ലു​ക​ൾ വീ​ട്ടി​ൽ എ​ത്തി​ക്കാ​ൻ 18,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ട​തോ​ടെ ശ്രീ​ദേ​വി​ക്ക് 15,000 രൂ​പ തി​രി​കെ കി​ട്ടി. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക വി​ഷ​യം ആ​യ​തി​നാ​ൽ പൊ​ലീ​സ് ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഉ​പ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് അ​ഡ്വ. ര​തീ​ഷ് ഗോ​പാ​ല​ൻ മു​ഖേ​ന ശ്രീ​ദേ​വി ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudcheating caseConsumer MDPalakkad
News Summary - Verdict to pay Rs. 50,000 in compensation on cheating
Next Story