പൊലീസ് പിടികൂടിയ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsമങ്കര പൊലീസ് സ്റ്റേഷന് സമീപം കാലങ്ങളായി കാട് മൂടി നശിച്ച ടിപ്പർലോറി
പത്തിരിപ്പാല: വർഷങ്ങൾക്ക് മുമ്പ് മങ്കര പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കാടുമൂടി നാശത്തിൽ. 25 വർഷം മുമ്പ് പിടിച്ചെടുത്ത വാഹനങ്ങളടക്കം പാതയോരത്ത് കാടിനകത്ത് കിടപ്പുണ്ട്. ചെറുതും വലുതുമായ ഇരുപതോളം വാഹനങ്ങൾ പാതയോരത്ത് കിടപ്പുണ്ട്. കാട് മൂടിയതോടെ ഒന്നോ രണ്ടോ വാഹനം മാത്രമേ പുറത്ത് കാണൂ. മങ്കര കൂട്ടുപാത-കോട്ടായി റോഡിന് വശത്താണ് ഇവയുള്ളത്.
ഇടുങ്ങിയ റോഡിനിരുഭാഗത്തും ഇവ കെട്ടിക്കിടക്കുന്നത് മറ്റു വാഹനങ്ങൾക്കും ദുരിതമാകുന്നുണ്ട്. കാലപ്പഴക്കത്തിൽ ദ്രവിച്ച വാഹനങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണ്. ലോറികൾ, ഓട്ടോറിക്ഷ, ടിപ്പർ ലോറി, ഇരുചക്ര വാഹനങ്ങൾ എന്നിവയെല്ലാം ഇതിലുണ്ട്. കാട് വെട്ടിമാറ്റിയാലേ കൃത്യമായറിയൂ. കാട് മൂടിയതോടെ ഇഴജന്തുക്കളുടെ താവളമായും മാറിയിട്ടുണ്ട്. വാഹനങ്ങൾ ഇവിടെ നിന്നും നീക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

