പച്ചപ്പാടത്തിന് നീലപ്പൊട്ടിട്ട് വട്ടക്കിണർ
text_fieldsകുമരനെല്ലൂരില്‍ വൈറലായ കിണറും നെല്പാടവും
ആനക്കര: ഒരുകാലത്ത് അവഗണനയുടെ വിളനിലമായിരുന്ന കുമരനെല്ലൂരിലെ വട്ടകിണറും പച്ചതുരുത്തും ഇന്ന് വശ്യതയുടെ നിറചാര്ത്താകുന്നു. കാര്‍ഷികാവശ്യത്തിനായി മുന്‍കാലത്ത് പഞ്ചായത്താണ് വയലിന് നടുവില്‍ കിണര്‍ കുഴിച്ചത്. ശേഷിച്ച മണ്ണ് ചുറ്റും കൂട്ടിയിട്ടതോടെ കാലാന്തരത്തില്‍ മരങ്ങള്‍ വളര്‍ന്നും മറ്റും കിണര്‍ ഭീകരത പടര്‍ത്തിയിരുന്നു.
എന്നാല്‍ എട്ട് വര്‍ഷം മുമ്പാണ് കപ്പൂര്‍ പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി മണ്ണെല്ലാം നീക്കം ചെയ്ത് വട്ടത്തില്‍ കോൺക്രീറ്റ് കൊണ്ട് സംരക്ഷണമേകിയത്. ചുറ്റുപാടും നെല്‍വിത്തുകള്‍ മുളപൊട്ടിയതോടെ ദൂരക്കാഴ്ചക്ക് ശോഭയേറി. വൈകുന്നേരങ്ങളില്‍ യുവാക്കള്‍ ചാടിക്കുളിക്കാൻ ഇവിടം തെരഞ്ഞെടുത്തു.
കഴിഞ്ഞദിവസം സ്വകാര്യവ്യക്തി ആകാശകാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ആഘോഷമായി. ആറ് ദിവസം കൊണ്ട് 25 ലക്ഷത്തില്‍പ്പരം പേര് അതേറ്റെടുത്തു. ഇപ്പോള്‍ വട്ടകിണറിന്റെ ദൃശ്യം ആസ്വദിക്കാന്‍ ആളുകളുടെ ഒഴുക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

