പഠിച്ച് കളിച്ച് വളരാൻ വർണക്കൂടാരം ഒരുങ്ങി
text_fieldsമുണ്ടൂർ ജി.എൽ.പി സ്കൂളിൽ കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന വർണക്കൂടാരം
മുണ്ടൂർ: കുരുന്നുകൾക്ക് ഉല്ലസിക്കാനും പഠിച്ച് രസിക്കാനും സർവ്വശിക്ഷ അഭിയാൻ കേരളയുടെ 10 ലക്ഷം വിനിയോഗിച്ച് ഏറ്റവും നൂതനശൈലിയിൽ രൂപകൽപന ചെയ്ത മുണ്ടൂർ ജി.എൽ.പി സ്കൂളിന്റെ പുതിയ ബ്ലോക്ക് വെള്ളിയാഴ്ച രാവിലെ 11ന് എ. പ്രഭാകരൻ എം.എൽ.എ നാടിന് സമർപ്പിക്കും. വിദ്യാലയത്തെ ശിശുസൗഹൃദമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വർണകൂടാരമെന്ന രൂപത്തിൽ നാല് മുറികളുള്ള പുതിയ കെട്ടിടം ഒരുക്കിയത്. കഴിഞ്ഞ അധ്യയന വർഷം 730 കുട്ടികളാണ് പ്രീപ്രൈമറി, പ്രൈമറി ക്ലാസുകളിലായി സ്കൂളിൽ പഠിച്ചിരുന്നത്. ഇപ്രാവശ്യം നൂറുകണക്കിന് കുട്ടികൾക്ക് പുതിയ അന്തരീക്ഷം ഗുണകരമാവും. വർണ കൂടാരത്തിൽ 13 ഇടങ്ങളാണ് ഉള്ളത്.
ഭാഷ വികസനം, കുഞ്ഞരങ്ങ്, പ്രകൃതി, പഞ്ചേന്ദ്രിയം, കളി, ശാസ്ത്രം, സംഗീതം, സർഗ്ഗാത്മകം, വര, കരകൗശലം, ഹരിതോദ്യാനം, ഫർണിച്ചർ, നിർമാണം, കരകൗശലം എന്നി ഇടങ്ങളൊരുക്കി വിദ്യാലയത്തിലെ പുതുനാമ്പുകളുടെ വളർച്ചക്ക് ഉതകുന്ന തരത്തിലാണ് ക്ലാസ് മുറികൾ സജ്ജീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

