Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅപകടക്കെണിയായി...

അപകടക്കെണിയായി വല്ലപ്പുഴ - വാണിയംകുളം റോഡ്

text_fields
bookmark_border
അപകടക്കെണിയായി വല്ലപ്പുഴ - വാണിയംകുളം റോഡ്
cancel
camera_alt

വ​ല്ല​പ്പു​ഴ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ

വ​ല്ല​പ്പു​ഴ: ന​വീ​ക​ര​ണ​ത്തോ​ടെ അ​പ​ക​ട​ക്കെ​ണി​യാ​യി വാ​ണി​യം​കു​ളം-​വ​ല്ല​പ്പു​ഴ റോ​ഡ്. ക​ഴി​ഞ്ഞ ദി​വ​സം വ​ല്ല​പ്പു​ഴ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു സ​മീ​പം വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ കാ​ർ ഇ​ടി​ച്ച്​ വൈ​ദ്യു​ത കാ​ലു​ക​ൾ മ​റി​ഞ്ഞ് വീ​ണി​രു​ന്നു. വൈ​ദ്യു​തി ക​മ്പി പൊ​ട്ടി വീ​ഴാ​ഞ്ഞ​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. കാ​റി​ലു​ള്ള​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. നാ​യ കു​റു​കെ ചാ​ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണം. പു​തു​താ​യി റ​ബ​റൈ​സ് ചെ​യ്ത ശേ​ഷം ഈ ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്. റോ​ഡി​ന്‍റെ വീ​തി​യാ​ണ് പ്ര​ധാ​ന വി​ല്ല​ൻ. പു​റ​മെ വൈ​ദ്യു​ത കാ​ലു​ക​ൾ എ​ല്ലാം ടാ​റി​ന് സ​മീ​പ​ത്താ​ണ് ഉ​ള്ള​ത്. റോ​ഡി​ന്‍റെ അ​രി​കി​ൽ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള കി​ണ​റു​ക​ളും അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ട്.

റോ​ഡി​ലെ വൈ​ദ്യു​തി കാ​ലു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ്​ മു​ജീ​ബ് വ​ല്ല​പ്പു​ഴ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentaccident zone
News Summary - Vallapuzha - Vaniyamkulam road accident zone
Next Story