മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
text_fieldsമയക്കുമരുന്ന് കേസിൽ
പിടിയിലായവർ
വടക്കഞ്ചേരി: ബൈക്കിൽ മയക്കുമരുന്ന് കടത്തിയ യുവാക്കൾ പിടിയിൽ. വടക്കഞ്ചേരി പ്രധാനി സ്വദേശി മുഹമ്മദ് ഷാഹിദ് (21), പുതുക്കോട് തെക്കേപ്പൊറ്റ സ്വദേശി അനീസ് (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു.
ജില്ല ലഹരി വിരുദ്ധ സ്ക്വാഡും വടക്കഞ്ചേരി പൊലീസും നടത്തിയ പരിശോധനയിലാണ് രണ്ടംഗ സംഘം പിടിയിലായത്. വടക്കഞ്ചേരി മംഗലം പാലം ഭാഗത്ത് വിൽപനക്കായി ബൈക്കിൽ മയക്കുമരുന്നുമായി പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
വടക്കഞ്ചേരി ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.ഐ പി.പി. ഷാജൻ, എ.എസ്.ഐ നീരജ് ബാബു, സീനിയർ സി.പി.ഒമാരായ ബാബു, രാംദാസ്, ജില്ല സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ആർ.കെ. കൃഷ്ണദാസ്, യു. സൂരജ് ബാബു, കെ. ദിലീപ് എന്നിവർ പരിശോധനയിൽ പെങ്കടുത്തു.

