മുക്കുപണ്ടം വിൽക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsചൈതീഷ്
വടക്കാഞ്ചേരി: ജ്വല്ലറിയിൽ മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വടക്കാഞ്ചേരിയിലെ ഒരു ജ്വല്ലറിയിൽ ഒരു പവനോളം തൂക്കമുള്ള മുക്കുപണ്ടം വിൽക്കാനായി എത്തിയ വാഴാനി കാക്കിനിക്കാട് കുന്നത്ത് വളപ്പിൽ ചൈതീഷ് (30) ആണ് അറസ്റ്റിലായത്.
മുക്കുപണ്ടം വിറ്റ് പണം തട്ടാൻ ശ്രമിച്ച വിവരമറിഞ്ഞ് വടക്കാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ എ.എ. തങ്കച്ചൻ, എ.എസ്.ഐമാരായ കെ.ആർ. ദിലീപ് കുമാർ, പി.എ. ഭൂവനേശൻ, എസ്.സി.പി.ഒ എ.വി. സജീവ്, സി.പി.ഒ ശ്രീജിത്ത് എന്നിവരുടെ അന്വേഷണത്തിലാണ് ഓട്ടുപാറയിൽ വെച്ച് പ്രതി അറസ്റ്റിലായത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ പാഞ്ഞാളിലെ വയോധികയുടെ കഴുത്തിൽനിന്ന് രണ്ട് പവെൻറ സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചുകൊണ്ട് പോയതായും അറിഞ്ഞു. അതിനാൽ മോഷണകുറ്റം ചുമത്തി മറ്റൊരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

