Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കിയില്ല; അപകടമേഖലയായി വള്ളിയോട്

text_fields
bookmark_border
അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കിയില്ല; അപകടമേഖലയായി വള്ളിയോട്
cancel
camera_alt

ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത അ​പ്പ്രോ​ച്ച് റോ​ഡ്

വടക്കഞ്ചേരി: കൾവർട്ട് പണി തീർന്നിട്ട് മാസങ്ങളായിട്ടും അപ്പ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കാത്തതിനാൽ മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിലെ വടക്കഞ്ചേരി വള്ളിയോട്ട് അപകട ഭീഷണി. അടുത്തിടെ പുനർനിർമിച്ച കലുങ്കിന് ഇരുവശത്തുമായി 10 മീറ്റർ വീതം നീളത്തിൽ പൊളിച്ച ഭാഗമാണ് പുനർ നിർമിക്കാത്തത്.

പുതിയ കലുങ്കിന്റെ ഇരുവശവും ടാർ ചെയ്യാനുള്ള നടപടികളും കരാറുകാരനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കലുങ്ക് നിർമ്മാണം കഴിഞ്ഞ് മാസങ്ങളായിട്ടും അപ്പ്രോച്ച് റോഡ് ടാർ ചെയ്യാനോ കുഴികൾ നികത്താനോ പൊതുമരാമത്ത് വകുപ്പധികൃതരും കരാറുകാരനും തയാറായിട്ടില്ല.

കുഴികളും നവീകരിച്ച കലുങ്കിന്റെ ഉയർന്ന ഭാഗവും പെട്ടെന്ന് കാണാത്തതിനാൽ വാഹനങ്ങൾ പെട്ടെന്ന് നിർത്തേണ്ടി വരുന്നത് അപകടത്തിനിടയാക്കുന്നു. പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിസമയങ്ങളിലാണ് കൂടുതൽ അപകടങ്ങൾ. പ്രദേശവാസികൾ കമ്പുകളും ചെടികളും വെച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Approach Road Not Tarred: Valliyodu Becomes a Danger Zone
Next Story