'നോക്കണ്ടടാ ഉണ്ണീ.. ഇത് ഈന്തപ്പഴമല്ല, തെങ്ങിൻ കുലയാ..'
text_fieldsചെറുതൊടുകയില്‍ രാജുവിെൻറ വീട്ടുമുറ്റത്തെ കുലച്ച തെങ്ങ്
വടക്കഞ്ചേരി: അണക്കപ്പാറക്കടുത്ത് വഴുവക്കോട് ചെറുതൊടുകയില്‍ രാജുവിെൻറ വീട്ടുമുറ്റം കൗതുകങ്ങളാല്‍ സമ്പന്നം. തെങ്ങ് കുലച്ചുനില്ക്കുന്നതാണ് പ്രധാന ആകര്‍ഷണം. തെങ്ങിന് കുലകളെല്ലാം ഈന്തപ്പഴക്കുലകള്‍ പോലെയാണ്.
ഓരോ കുലയിലും തിങ്ങിനിറഞ്ഞാണ് മച്ചിങ്ങ നില്‍ക്കുന്നത്. എത്ര എണ്ണമുണ്ടെന്ന് എണ്ണാനൊന്നും കഴിയില്ല. അത്രയധികമുണ്ട് നാളികേര കുഞ്ഞന്മാര്. ചില കുലകളില്‍ ഏതാനും മച്ചിങ്ങ വലുതായി നാളികേര രൂപമാകുന്നുണ്ട്. വെട്ടി നോക്കിയപ്പോഴും ഉളളില്‍ കാമ്പുണ്ടെന്ന് രാജു പറഞ്ഞു.
കോട്ടയം പൂവരണിയില്‍നിന്നും കൊണ്ടുവന്ന് നട്ട തെങ്ങിന് തൈ ആണ്. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ തെങ്ങിന് തൈ കായ്ച്ചു.

