Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാടകക്കെടുത്ത കെട്ടിട നിർമാണസാമഗ്രികൾ മറിച്ചുവിറ്റ ആൾ അറസ്റ്റിൽ

text_fields
bookmark_border
വാടകക്കെടുത്ത കെട്ടിട നിർമാണസാമഗ്രികൾ മറിച്ചുവിറ്റ ആൾ അറസ്റ്റിൽ
cancel

വടക്കാഞ്ചേരി: വാടകക്കെടുത്ത കെട്ടിട നിർമാണസാമഗ്രികൾ മറിച്ചുവിറ്റ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി കാരക്കാട് കാടത്തോട്ടിൽ മുഹമ്മദ് മുസ്തഫയെയാണ് (31) വടക്കാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്.

ഓട്ടുപാറ എസ്.എസ് എക്യുപ്മെന്‍റ് എന്ന സ്ഥാപനത്തിൽനിന്ന് ഷീറ്റ്, ജാക്കി, സ്പാൻ, മെഷീനുകൾ തുടങ്ങി എട്ടു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് മറിച്ചുവിറ്റത്. ഒളിവിലായിരുന്ന പ്രതിയെ സ്റ്റേഷൻ ഓഫിസർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലെ സംഘമാണ് പിടികൂടിയത്. വിറ്റ സാധനങ്ങളിൽ പകുതിയോളം പട്ടാമ്പിയിലെ വിവിധ കടകളിൽനിന്ന് കണ്ടെടുത്തു. മേൽനടപടി പൂർത്തിയാക്കി ഇയാളെ കോടതിയിൽ ഹാജരാക്കി.

അന്വേഷണസംഘത്തിൽ എസ്.ഐ തങ്കച്ചൻ, എ.എസ്.ഐ അബ്ദുൽ സലീം, സീനിയർ സിവിൽ ഓഫിസർമാരായ എ.വി. സജീവ്, മിനിമോൾ, സി.പി.ഒ എ.എസ്. പ്രദീപ് എന്നിവരുമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The person who sold the rented construction materials was arrested
Next Story