ചന്ദനമരം മുറിച്ച് കടത്തൽ; തമിഴ്നാട്സ്വദേശികൾ അറസ്റ്റിൽ
text_fieldsവടക്കഞ്ചേരി: വീഴുമലയിൽനിന്ന് ചന്ദനമരം മുറിച്ച് കടത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് വില്ലുപുരം കുറത്തികുൻട്രം കച്ചിരായപാളയം സ്വദേശികളായ ജയരാമൻ (37), തങ്കരാജ് (32) എന്നിവരാണ് അറസ്റ്റിലായത്. വീഴുമല ഭാഗത്തെ വലിയ കോഴിപ്പാടം, പാട്ട, ആശ്രമം എന്നീ ഭാഗങ്ങളിൽനിന്ന് ചന്ദനമരം മുറിച്ച് കടത്തുകയായിരുന്നു.
ആലത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.ടി. സിബിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. മോഹൻദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. മോഹൻദാസ്, എസ്. അരുൺ, അമ്പിളി, വാച്ചർ അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.

