പുന്നപ്പാടം ജനകീയാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം
text_fieldsവടക്കഞ്ചേരി: കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രമായ പുന്നപ്പാടം ജനകീയാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണമേന്മ നിലവാര സർട്ടിഫിക്കറ്റ് (നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് - NQAS) ലഭിച്ചു.
ആരോഗ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കേന്ദ്രം ഈ അംഗീകാരം നൽകിയത്. ഇതോടെ ജില്ലയിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഉപകേന്ദ്രമാണ് പുന്നപ്പാടം ജനകീയാരോഗ്യ കേന്ദ്രം. മെഡിക്കൽ ഓഫിസർ ഡോ. ഷൈൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്യാംനാഥ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജീന, റിസ്വാന എന്നിവരടങ്ങുന്ന സംഘമാണ് ഈ നേട്ടത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

