Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightകളഞ്ഞുകിട്ടിയ...

കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ ബാഗ്​ തിരിച്ചുനൽകി

text_fields
bookmark_border
കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ ബാഗ്​ തിരിച്ചുനൽകി
cancel
camera_alt

ഷാമിൽ

വടക്കാഞ്ചേരി: പാതയോരത്തുനിന്ന്​ സ്വർണാഭരണങ്ങളുള്ള ബാഗ് കളഞ്ഞുകിട്ടിയപ്പോൾ യുവാവി​െൻറ കണ്ണ് മഞ്ഞളിച്ചില്ല.സെപ്​റ്റംബർ രണ്ടിന് രാവിലെ 11ഓടെ ചെറുതുരുത്തിയിൽനിന്ന്​ മിണാലൂരിലേക്ക് കാറിൽ വരുമ്പോൾ വടക്കാഞ്ചേരി ബ്ലോക്ക് ഓഫിസിന് സമീപത്തുനിന്ന്​ കള്ളിവളപ്പിൽ ഷാമിലിനാണ്​ (30) ബാഗ്​ ലഭിച്ചത്​. തുറന്നുനോക്കിയപ്പോൾ 10 പവനോളം സ്വർണാഭരണങ്ങൾ. ഉടൻ ഷാമിൽ വടക്കാഞ്ചേരി പൊലീസ് സ്​റ്റേഷനിലെത്തി ബാഗ് സ്​റ്റേഷൻ ഹൗസ് ഓഫിസർ കെ. മാധവൻകുട്ടിയെ ഏൽപിച്ചു.

ബാഗിലെ കുറിപ്പുകളും ബില്ലുകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ കിള്ളിമംഗലം തെക്കുമുറി വിജയകുമാറി​െൻറ ഭാര്യ അനുവി​േൻറതാണ് സ്വർണാഭരണങ്ങളെന്ന് പൊലീസ് മനസ്സിലാക്കി. ഓട്ടോയിൽ യാത്രചെയ്യവേ അവരിൽനിന്ന്​ തെറിച്ചുപോയതായിരുന്നു ബാഗ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemissing bagshamil
Next Story