നിയന്ത്രണം ലംഘിച്ച് വിവാഹം: പൊലീസ് കേസെടുത്തു
text_fieldsവടക്കഞ്ചേരി: കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് വധുവിെൻറ പിതാവിനെതിരെ കേസ്. കണക്കന്തുരുതി കുറുവായി സ്വദേശി വിജയനെതിരെ വടക്കഞ്ചേരി പൊലീസ് ആണ് കേസെടുത്തത്.
കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്നതിന് വടക്കഞ്ചേരി പൊലീസ്സ്റ്റേഷനിൽ നിന്നു നിയോഗിച്ചിരുന്ന മഫ്തി പൊലീസ് സംഘമാണ് അനുവദനീയമായ അളവിൽ കൂടുതൽ ആളെ പെങ്കടുപ്പിച്ച് വിവാഹം നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തത്.
ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

