Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്ന് പവൻെറ മാല കവർന്നു
text_fieldsbookmark_border
വടക്കഞ്ചേരി: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്ന് പവെൻറ മാല കവർന്നു. പുറമെ രണ്ട് വീടുകളിൽ മോഷണശ്രമവുമുണ്ടായി. വടക്കഞ്ചേരി പള്ളിക്കാട് വാസുവിെൻറ ഭാര്യ വസന്തയുടെ മാലയാണ് കവർന്നത്.
ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്ന മോഷ്ടാവ് കിടപ്പുമുറിയിൽ കയറി മാല പൊട്ടിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.
ഇതിനിടെ കണ്ണമ്പ്ര വാരുകുന്ന് തങ്കപ്പൻറ വീട്ടിലും ഋഷിനാരദമംഗലം ഉദയകുമാറിെൻറ വീട്ടിലും മോഷണശ്രമമുണ്ടായി. വടക്കഞ്ചേരി പോലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് പരിശോധന നടത്തി.
Next Story

