Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമ്പിയെച്ചൊല്ലി തർക്കം; ശസ്ത്രക്രിയ മാറ്റിയെന്ന്

text_fields
bookmark_border
surgery
cancel
Listen to this Article

വടക്കഞ്ചേരി: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർ നിർദേശിച്ച കമ്പനിയുടെ കമ്പി വാങ്ങാത്തതിനെ തുടർന്ന് നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങിയെന്ന് ആരോപണം. പാലക്കാട് പുതുക്കോട് സ്വദേശി കുന്നത്ത് ചന്ദ്രശേഖരന്റെ ഇടതുകൈയുടെ ശസ്ത്രക്രിയയാണ് മുടങ്ങിയത്. രണ്ടാഴ്ച മുമ്പാണ് വീഴ്ചയിൽ പരിക്കേറ്റ ചന്ദ്രശേഖരനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ചയാണ് കമ്പി വാങ്ങാൻ നിർദേശിച്ചത്. ആശുപത്രിയിലെ ന്യായവില ഷോപ്പിൽനിന്ന് വാങ്ങിയ കമ്പി പറ്റില്ലെന്നും പുറത്ത് മറ്റൊരിടത്തുനിന്ന് വാങ്ങണമെന്നും ഡോക്ടർ നിർദേശിച്ചതായാണ് പരാതി. ശസ്ത്രക്രിയ മുടങ്ങിയതിനെത്തുടർന്ന് രോഗി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് പോകാൻ ഡോക്ടർ ആവശ്യപ്പെട്ടതായും ചന്ദ്രശേഖരൻ ആരോപിച്ചു. വിഷയത്തിൽ ആരോഗ്യ മന്ത്രി ഇടപെട്ട് നടപടിയെടുക്കണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dispute over iron; That the surgery was postponed
Next Story