Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightകാർ വൈദ്യുതി...

കാർ വൈദ്യുതി കാലിലേക്ക് ഇടിച്ചുകയറി അപകടം; തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മടങ്ങുക​യാ​യി​രു​ന്ന ഉദ്യോഗസ്ഥനാണ് അപകടത്തിൽ പെട്ടത്

text_fields
bookmark_border
കാർ വൈദ്യുതി കാലിലേക്ക് ഇടിച്ചുകയറി അപകടം; തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മടങ്ങുക​യാ​യി​രു​ന്ന ഉദ്യോഗസ്ഥനാണ് അപകടത്തിൽ പെട്ടത്
cancel
camera_alt

അ​ക​മ​ല​യി​ൽ അപകടത്തിൽപെട്ട കാ​ർ

വ​ട​ക്കാ​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മടങ്ങുക​യാ​യി​രു​ന്ന പ്രി​സൈ​ഡി​ങ് ഓ​ഫി​സ​റു​ടെ കാ​ർ നി​യ​ന്ത്ര​ണം വീ​ട്ട് വൈ​ദ്യു​തി കാ​ലി​ലേ​ക്കും സ​മീ​പ​ത്തെ വ​ഴി​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റി. ഷൊ​ർ​ണൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ അ​ക​മ​ല പ​ത്മ​നാ​ഭ ഹോ​ട്ട​ലി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം.

പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ൽ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​റാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ത്താ​ണി സ്വ​ദേ​ശി ബി​ജു ജോ​ർ​ജ് ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ടാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ ര​ണ്ട് വൈ​ദ്യു​തി കാ​ലു​ക​ളും സ​മീ​പ​ത്തെ മ​തി​ലും ത​ക​ർ​ന്നു. പു​ല​ർ​ച്ച​യാ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യി ത​ട​സ്സ​പ്പെ​ട്ടു.

വ​ട​ക്കാ​ഞ്ചേ​രി എ​സ്.​ഐ ഹു​സൈ​നാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​വേ പൊ​ലീ​സും ചെ​റു​തു​രു​ത്തി സി.​ഐ​യും സ്ഥ​ല​ത്തെ​ത്തി. നി​സ്സാ​ര പ​രി​ക്കേ​റ്റ ബി​ജു ജോ​ർ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car AccidentvadakkancheryDeathnewsThrissur
News Summary - Car hits power pole, causing accident; Officer returning from election duty dies in accident
Next Story