കാർ ലോറിയിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsദേശീയപാത പന്തലാംപാടത്ത് അപകടത്തിൽപെട്ട കാർ
വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടത്തിന് സമീപം നിയന്ത്രണംവിട്ട കാർ ലോറിയിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശികളായ സിൽസൺ (24), അമീൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 11നാണ് സംഭവം.
പാലക്കാട്ടുനിന്ന് തൃശൂർ ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം തെറ്റി പാലക്കാട് ഭാഗത്തേക്ക് വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപെട്ട കാറിെൻറ മുന്നിൽ പോയ മറ്റൊരു കാർ പെട്ടെന്ന് ട്രാക്ക് മാറ്റി ഈ കാറിെൻറ മുന്നിൽ കയറിയപ്പോൾ ബ്രേക്ക് ചെയ്തതാണ് നിയന്ത്രണം തെറ്റാൻ കാരണം.
കാർ നിയന്ത്രണംവിട്ട് ഡിവൈഡറിനിടയിലുള്ള റോഡിലൂടെ കടന്ന് ലോറിയുടെ ടയറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻഭാഗം പൂർണമായി തകർന്നു.
ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.

