Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightനേന്ത്രക്കായ...

നേന്ത്രക്കായ വിലയിടിഞ്ഞു; കർഷകർ കണ്ണീരിൽ

text_fields
bookmark_border
നേന്ത്രക്കായ വിലയിടിഞ്ഞു; കർഷകർ കണ്ണീരിൽ
cancel
camera_alt

വടക്കഞ്ചേരിയിലെ പഴം വിപണനകേന്ദ്രം

വ​ട​ക്ക​ഞ്ചേ​രി: നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ ക​ണ്ണീ​രി​ൽ. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല​യി​ലും താ​ഴെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മാ​ർ​ക്ക​റ്റ് വി​ല. പ്ര​തി​ഫ​ല​ത്തി​നു പ​ക​രം അ​ധ്വാ​ന​ത്തി​െൻറ വി​ല പോ​ലും ല​ഭി​ക്കാ​തെ മേ​ഖ​ല​യി​ലെ നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി.

ഒ​രു നേ​ന്ത്ര​വാ​ഴ​യി​ൽ എ​ട്ട് മു​ത​ൽ 15 കി​ലോ വ​രെ​യു​ള്ള കു​ല​ക​ളാ​ണ് സാ​ധാ​ര​ണ ല​ഭി​ക്കാ​റ്. ഓ​ണ സീ​സ​ണി​നു ശേ​ഷം ആ​വ​ശ്യ​ക്കാ​ർ കു​റ​യു​ന്ന​തി​നാ​ൽ കു​റ​ച്ചു​കാ​ല​ത്തേ​ക്ക് സാ​ധാ​ര​ണ അ​ൽ​പം വി​ല കു​റ​യു​മെ​ങ്കി​ലും ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ വീ​ണ്ടും വി​ല സാ​ധാ​ര​ണ​നി​ല​യി​ൽ എ​ത്താ​റു​ണ്ട്.

എന്നാൽ, ​കി​ലോ​ക്ക് 16 മു​ത​ൽ 19 രൂ​പ വ​രെ വ​രെ​യാ​ണ് ഇ​പ്പോ​ൾ വി​ല ല​ഭി​ക്കു​ന്ന​ത്. വി​പ​ണി​യി​ൽ അ​ഞ്ച് കി​ലോ 100 രൂ​പ എ​ന്ന ക​ണ​ക്കി​നാ​ണ് പ​ഴം വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ഒ​രു​കി​ലോ കാ​യ്ക്ക് ക​ർ​ഷ​ക​ന് 30നും 35​നും ഇ​ട​ക്ക് വി​ല ല​ഭി​ക്കാ​റു​ള്ള സ​മ​യ​ത്താ​ണ് 50 ശ​ത​മാ​ന​ത്തോ​ളം വി​ല​യി​ടി​ഞ്ഞു ദു​രി​ത​ത്തി​ലാ​യ​ത്. വി.​എ​ഫ്.​പി.​സി.​കെ പോ​ലു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലും വി​ല ഇ​ടി​യ​ൽ ത​ട​യാ​ൻ ഒ​രു ന​ട​പ​ടി​യു​മി​ല്ല. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച താ​ങ്ങു​വി​ല​യാ​യ 25 രൂ​പ പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

Show Full Article
TAGS:banana price farmers 
Web Title - Banana prices fall; Farmers in tears
Next Story