പട്ടികജാതിക്കാരിയായ യുവതിക്ക് മർദനം; വനിത പൊലീസിനെതിരെ കേസ്
text_fieldsവടക്കഞ്ചേരി: പട്ടികജാതിക്കാരിയായ യുവതിയെ മർദിച്ചെന്ന പരാതിയിൽ വനിത പൊലീസിനെതിരെ കേസെടുത്തു. പട്ടികജാതിക്കാരിയായ യുവതിയെ ജാതിപേര് അപമാനിക്കുകയും മർദിക്കുകയും ചെയ്തതിന് പാലക്കാട് ട്രാഫിക് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ കിഴക്കഞ്ചേരി കളവപ്പാടം സ്വദേശിനി ഷീബക്കെതിരെയാണ് മംഗലംഡാം പൊലീസ് കേസെടുത്തത്.
കളവപ്പാടത്തെ കളാശ്ശേരി കളത്തിന് സമീപത്തെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കളവപ്പാടം രതീഷിെൻറ ഭാര്യ സിന്ധുവിനെയാണ് (35) ജാതിപേര് വിളിച്ച് മർദിച്ചത്. ഷീബക്കെതിരെ പട്ടികജാതി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിന്ധു മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിക്കും ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

