Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അകമല പാലം പുനര്‍നിര്‍മാണത്തിന് നടപടി
text_fieldsbookmark_border
Representational Image
വടക്കാഞ്ചേരി: അകമല പാലം പുനര്‍നിര്‍മാണം തുടങ്ങാൻ നടപടി. 2.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണന് അറിയിച്ചു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. 11.75 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പുനര്‍നിര്‍മിക്കുക. വീതി കൂട്ടുന്നതോടെ അപകടങ്ങൾക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ. ഈ ഭാഗത്ത് യാത്ര സുഗമമാകാനും സഹായകമാവും. റോഡിന് വളവുള്ളതിനാൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ മുഖാമുഖം ഇടിക്കുകയും സമീപത്തെ ആഴമുള്ള ഭാഗത്തേക്ക് മറിയുകയും ചെയ്യുന്നത് പതിവാണ്.
Next Story

