Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്; ഇടത് കുത്തകയിൽ നില മെച്ചപ്പെടുത്താൻ യു.ഡി.എഫ്

text_fields
bookmark_border
kerala local body election, changaramkulam,malappuram, മലപ്പുറം
cancel
Listen to this Article

നെന്മാറ: പതിറ്റാണ്ടുകളായി സി.പി.എമ്മിന്റെ കുത്തകയായ നെന്മാറ ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണയും നേട്ടം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ സ്ഥിതി മെച്ചപ്പെടുത്താനാവുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫും മത്സര രംഗത്തുണ്ട്. ഒരു ഡിവിഷൻ വർധിച്ച് 14 ഡിവിഷനുകളിലായി 43 സ്ഥാനാർഥികൾ അങ്കത്തട്ടിലുണ്ട്.

22 പേർ വനികളാണ്. സി.പി.എം നെന്മാറ ലോക്കൽ കമ്മിറ്റി പ്രസിഡന്റ്, അയിലൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ്, നെന്മാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തുടങ്ങിയ പ്രമുഖർ ഇത്തവണ മൽസരിക്കാനുണ്ട്. മുടപ്പല്ലൂർ ഡിവിഷനിൽ മാത്രമാണ് സ്വതന്ത്രന്റെ സാന്നിധ്യമുള്ളത്. എല്ലാ ഡിവിഷനിലും എൻ.ഡി.എയിൽ ബി.ജെ.പി സ്ഥാനാർഥികളും രംഗത്തുണ്ട്. ഏഴു പഞ്ചായത്തുകളുൾപ്പെടുന്ന നെന്മാറയിൽ അയിലൂർ, നെന്മാറ, മേലാർക്കോട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഡിവിഷനുകളിലാണ് കടുത്ത മൽസരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF to improve position in Nenmara Block Panchayat under Left monopoly
Next Story