എട്ടു കോടിയോളം രൂപയുടെ സ്വര്‍ണവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
text_fieldsവാഹനപരിശോധനയിൽ സ്വർണവുമായി പിടിയിലായവർ
എക്സൈസ് സംഘത്തോടൊപ്പം
പാലക്കാട്: മുംബൈയിൽനിന്ന് തൃശൂരിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന എട്ടു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു യുവാക്കള്‍ പിടിയില്‍.
വാളയാര്‍ എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹനപരിശോധനയിലാണ് കെ.എസ്.ആർ.ടി.സി ബസില്‍ കടത്തുകയായിരുന്ന 8.696 കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിന് (28), ഹിദേശ് ശിവരാം സേലങ്കി (23) എന്നിവർ പിടിയിലായത്. കോയമ്പത്തൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കുള്ള ബസിലെ യാത്രക്കാരായിരുന്നു ഇരുവരും.
മേല്‍നടപടികള്‍ക്കായി വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സ്റ്റേറ്റ് ജി.എസ്.ടി വകുപ്പിന് കൈമാറി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. രമേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. പ്രേമാനന്ദകുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ (ഗ്രേഡ്) ബി.ജെ. ശ്രീജി, കെ.എ. മനോഹരന്, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ കെ.എം. സജീഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍, സുബിന്‍രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

