Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
നാലര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
cancel
camera_alt

ആ​ർ.​പി.​എ​ഫ് ക്രൈം ​ഇ​ന്റ​ലി​ജ​ൻ​സ് ബ്രാ​ഞ്ചും പാ​ല​ക്കാ​ട് എ​ക്സൈ​സ് റേ​ഞ്ചും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​വ​രുമായി ഉദ്യോഗസ്ഥർ

Listen to this Article

പാലക്കാട്: ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും സംയുക്തമായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നാലര കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി.

കോട്ടയം മീനച്ചിൽ സ്വദേശികളായ എബിൻ ജോൺ (24), ജോജി സജി (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാട്യാർ-തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തുന്നതിനിടെ പരിശോധന ഭയന്ന് പ്ലാറ്റ്ഫോമിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാ‍യത്. ട്രെയിനിലെ പരിശോധന കർശനമായി തുടരുമെന്ന് ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി. രാജ് പറഞ്ഞു.

ആർ.പി.എഫ് എസ്.ഐമാരായ എ.പി. ദീപക്, എ.പി. അജിത് അശോക്, എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിഷാന്ത്, ആർ.പി.എഫ് എ.എസ്.എമാരായ കെ. സജു, എസ്.എം. രവി, ഹെഡ്കോൺസ്റ്റബിൾമാരായ എൻ. അശോക്, അബ്ദുൽ സത്താർ, ഷിബു, സിവിൽ ഓഫിസർമാരായ നൗഫൽ, ഹരിദാസ്, ബിജുലാൽ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two youths arrested with four and a half kilos of ganja
Next Story