വാളയാറിൽ 48.90 ലക്ഷത്തിന്റെ കുഴൽപണവുമായി രണ്ടു യുവാക്കൾ പിടിയിൽ
text_fieldsകുഴൽപണവുമായി പിടിയിലായ യുവാക്കൾ
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റ് വഴി ബസിൽ കടത്താൻ ശ്രമിച്ച 48.90 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടുയുവാക്കൾ പിടിയിൽ.
എറണാകുളം നോർത്ത് വില്ലേജ് കല്ലൂർ ദേശത്ത് തുരുത്തിയിൽ വീട്ടിൽ അബ്ദുറഹ്മാൻ (28), മൂവാറ്റുപുഴ ആവോലി ദേശം വട്ടകുന്നിൽ കാമിൽ (25) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് 6.45നാണ് സംഭവം.
വാളയാർ എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെയും പണവും വാളയാർ പൊലീസിന് കൈമാറി.
പ്രിവന്റിവ് ഓഫിസർമാരായ പി.എം. ഷാനവാസ്, സി.ജെ. ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഷൈബു, രതീഷ്, ജോസ് പ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

