കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsരതീഷ്, അർഷൽ
പാലക്കാട്: ചില്ലറ വിൽപനക്കായി കൊണ്ടുവന്ന 20 പൊതി കഞ്ചാവുമായി യുവാക്കൾ പിടിയിൽ.
പുതുപ്പരിയാരം ലക്ഷംവീട് കോളനിയിൽ രതീഷ് (19), മലപ്പുറം പച്ചാട്ടിരി സ്വദേശി അർഷൽ (19) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽനിന്ന് ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവ് ഒലവക്കോട് ഭാഗത്ത് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ടൗൺ നോർത്ത് പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു.
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, എ.എസ്.െഎ രാജേന്ദ്രൻ പിള്ള, എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒമാരായ പ്രകാശൻ, അനീഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ കെ. അഹമ്മദ് കബീർ, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

