Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് കേസിൽ രണ്ടുപേർക്ക് നാല് വർഷം വീതം കഠിന തടവ്

text_fields
bookmark_border
കഞ്ചാവ് കേസിൽ രണ്ടുപേർക്ക് നാല് വർഷം വീതം കഠിന തടവ്
cancel

പാലക്കാട്: കഞ്ചാവ് കണ്ടെടുത്ത കേസിൽ രണ്ട് യുവാക്കൾക്ക് നാല് വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം വീതം അധിക തടവ് അനുഭവിക്കണം. ഇടുക്കി തൊടുപുഴ കോടികുളം സ്വദേശികളായ അഖിൽ സജി (32), അസ്കർ ലത്തീഫ് (28) എന്നിവരെയാണ് പാലക്കാട് സെക്കൻഡ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡ് ശിക്ഷിച്ചത്.

2018 മേയ് മൂന്നിന് വൈകീട്ട് അഞ്ചോടെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് മുന്നിൽവെച്ച് എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാകേഷിന്റെ നേതൃത്വത്തിൽ പ്രതികളിൽനിന്ന് മൂന്ന് കിലോ ഉണക്ക കഞ്ചാവ് കണ്ടെടുത്തിരുന്നു. പാലക്കാട് അസി. എക്സൈസ് കമീഷണർ ബി. വേണുഗോപാലകുറുപ്പാണ് കേസന്വേഷിച്ച് അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ചത്. എൻ.ഡി.പി.എസ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two sentenced to four years in prison in cannabis case
Next Story