തകർച്ച ഭീഷണി നേരിടുന്ന പുളിനെല്ലി പാലത്തിന് രണ്ടുകോടി
text_fieldsതകർച്ചാഭീഷണി നേരിടുന്ന പുളിനെല്ലി പാലം
കോട്ടായി: പതിറ്റാണ്ടുകളോളമായി തകർച്ച ഭീഷണി നേരിടുന്ന കോട്ടായി-കുത്തനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിനെല്ലി പാലം പുതുക്കിപ്പണിയുന്നതിന് സംസ്ഥാന ബജറ്റിൽ രണ്ടുകോടി രൂപ അനുവദിച്ചതിൽ നാട്ടുകാർ ആശ്വാസത്തിൽ. 60 വർഷം പഴക്കമുള്ള പാലം തകർച്ച ഭീഷണിയിലായിട്ട് പത്തുവർഷമായി.
1965 ജൂൺ22 ന്-ഉദ്ഘാടനം ചെയ്ത പാലത്തിന്റെ നിർമാണ ചെലവ് നിർമാണ ചെലവ് വെറും 22,500 രൂപയാണ്. നാലുചക്ര വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാവുന്ന വീതികുറഞ്ഞ പാലത്തിന്റെ കൈവരികൾ മാത്രമല്ല പാലത്തിന്റെ തൂണുകളും വീണ്ടുകീറി തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. പാലം അപകട ഭീഷണിയിലെന്ന് ബോർഡ് സ്ഥാപിച്ചിട്ടും പത്തുവർഷമായി നിരവധി വാഹനങ്ങൾ സർവിസ് നടത്തുന്ന പാലം പുനർനിർമിക്കുമെന്ന ജനപ്രതിനിധികളുടെ പ്രഖ്യാപനത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഴയകാല നിർമാണ വൈദഗ്ദ്യം കൊണ്ടുമാത്രം നിലനിൽക്കുന്ന പുളിനെല്ലി പാലം പുതുക്കിപ്പണിയാൻ ഫണ്ടനുവദിച്ച ആഹ്ലാദത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

