20 ലക്ഷത്തിന്റെ പടക്കവുമായി രണ്ടുപേർ പിടിയിൽ
text_fieldsപുതുനഗരം പൊലീസ് പിടികൂടിയ പടക്കം കയറ്റിയ ലോറി
പുതുനഗരം: ശിവകാശിയിൽനിന്ന് വിവിധ ജില്ലകളിൽ വിതരണത്തിനെത്തിയ പടക്കം ലോറിയിൽ കൊണ്ടുവന്ന രണ്ടു പേർ പിടിയിൽ. വിരുതുനഗർ സ്വദേശികളായ ലോറി ഡ്രൈവർ നല്ലുപട്ടി ഇലന്തൈകുളം ശ്രീവല്ലിപുതൂർ പാണ്ഡ്യൻ (30), സഹായി കൊല്ലയൂർ സൗത്ത് സ്ട്രീറ്റ് ശങ്കിലി (36) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വിരിഞ്ഞിപ്പാടത്ത് വാഹന പരിശോധനക്കിടെ പുതുനഗരം പൊലീസ് പിടികൂടിയത്.
പടക്കവുമായി പോകുന്ന വാഹനങ്ങൾ മുൻകൂർ അനുമതി വാങ്ങുകയും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്ന നിയമം ലംഘിച്ചതിനാണ് നടപടിയെന്ന് പുതുനഗരം സി.ഐ ശ്യാംജോർജ് പറഞ്ഞു.
ഗോവിന്ദാപുരം വഴി കടന്നുവന്ന ലോറി കൊല്ലങ്കോട് ഒരു സ്ഥാപനത്തിൽ പടക്കം ഇറക്കി പുതുനഗരം, കൊടുവായൂർ വഴി പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേക്ക് പടക്കം കൊണ്ടു പോകുന്നതിനിടെയാണ് പിടിയിലായത്.
136 ഇനങ്ങളിൽ ഉൾപ്പെടുന്ന പിടികൂടിയ പടക്കത്തിന് 20 ലക്ഷത്തോളം രൂപ വിപണി വിലയുണ്ട്. ജി.എസ്.ടി അsച്ച ശേഷമാണ് പടക്കം കൊണ്ടുവന്നത്. 6.85 ലക്ഷം രൂപയാണ് ബില്ലിൽ കാണിച്ചിട്ടുള്ളത്.
പുതുനഗരം സി.ഐ ശ്യാം ജോർജ്, എസ്.ഐ പി.എസ്. സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പടക്കം കൊണ്ടുവന്ന ലോറി പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

