രണ്ടേക്കർ അടിക്കാട് കത്തിനശിച്ചു
text_fieldsകാഞ്ഞിരപ്പുഴ വാക്കടത്തോട് പറമ്പിലുണ്ടായ തീ
അഗ്നിരക്ഷ സേന അണക്കുന്നു
കാഞ്ഞിരപ്പുഴ: വാക്കടത്തോട് സ്വകാര്യ വ്യക്തിയുടെ പറമ്പിന് തീപ്പിടിച്ച് ഏകദേശം രണ്ട് ഏക്കർ സ്ഥലത്തെ അടിക്കാട് കത്തിനശിച്ചു. കാഞ്ഞിരപ്പുഴ നെല്ലിക്കോട്ടിൽ ജാഫറിന്റെ സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെ തീപടർന്നത്.
മണ്ണാർക്കാട് നിലയത്തിലെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലൂടെ തീ അണച്ചു. ഇത് മൂലം തൊട്ടടുത്ത തെങ്ങിൻ തോട്ടത്തിലേക്ക് തീ പടരാതിരിക്കാൻ സഹായകമായി. മണ്ണാർക്കാട് നിലയത്തിലെ എസ്.എഫ്.ആർ.ഒ ശ്രീനിവാസൻ, സേനാംഗങ്ങളായ സുരേഷ് കുമാർ, റിജേഷ്, മഹേഷ്, ഡി.വിഷ്ണു, പ്രദീപ്, കുമാർ എന്നിവർ തീയണക്കുന്നതിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

