കാഴ്ച മറച്ച് പാഴ്ചെടികൾ; വാഹനാപകടങ്ങൾ വർധിക്കുന്നു
text_fieldsപുതുനഗരം-കൊല്ലങ്കോട് പ്രധാന റോഡിൽ കാഴ്ചമറച്ച് വളർന്നുനിൽക്കുന്ന പാഴ്ചെടികൾ പുതുനഗരം വിരിഞ്ഞിപാടത്തെ കാഴ്ച
പുതുനഗരം: പാലക്കാട്-കൊല്ലങ്കോട് പ്രധാന റോഡിലും പാലക്കാട്-കൊടുവായൂർ പ്രധാന റോഡിലും കാഴ്ച മറച്ച് പാഴ്ചെടികൾ. വശങ്ങളിലെ പാഴ്ചെടികൾ വെട്ടി മാറ്റാത്തതിനാൽ ഇരുചക്രവാഹനങ്ങൾക്ക് അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. തന്നിശ്ശേരി, കിണാശ്ശേരി, പെരുവെമ്പ്, കരിപ്പോട് തുടങ്ങിയ പ്രദേശങ്ങളിലാണ് റോഡിന്റെ വശങ്ങളിലെ പാഴ്ചെടികൾ യഥാസമയം നീക്കാത്തതിനാൽ ആറ് മുതൽ 10 അടിയിലധികം ഉയരത്തിൽ വളർന്ന് കാഴ്ച മറക്കുന്നത്.
ബസുകൾ വരുന്നതുപോലും ചില സമയങ്ങളിൽ കാഴ്ച മറയ്ക്കുന്നത് ഇരുചക്രവാഹനങ്ങൾക്ക് ഭീതിയായി മാറിയിട്ടുണ്ട്. ഇതുകൂടാതെ പാഴ്‌ച്ചെടികൾക്കകത്ത് ഇറച്ചി മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്നത് പന്നികളും തെരുവ് നായ്ക്കൾ വർധിക്കാനും ഇടയാക്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയരുതെന്ന് തദ്ദേശസ്ഥാപനങ്ങൾ നിർദേശങ്ങൾ നൽകുകയും ചില പ്രദേശങ്ങളിൽ കാമറ സ്ഥാപിക്കുകയും ചെയ്തെങ്കിലും മാലിന്യം വലിച്ചെറിയാൻ കുറവൊന്നും ഉണ്ടായിട്ടില്ല. റോഡരുകിലെ പാഴ്ച്ചെടികൾ പൂർണമായും നീക്കം ചെയ്ത് അപകടങ്ങൾ ഇല്ലാതാക്കുവാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

