പെരുവെമ്പ്-കല്ലഞ്ചിറ-തത്തമംഗലം റോഡിൽ ദുരിതയാത്ര
text_fieldsതകർന്ന പെരുവെമ്പ്-കല്ലഞ്ചിറ-തത്തമംഗലം റോഡ്
പെരുവെമ്പ്: പെരുവെമ്പ്-കല്ലഞ്ചിറ-തത്തമംഗലം റോഡിലെ യാത്ര ദുരിതമായി. റീടാറിങ്ങിന്റെ ഭാഗമായി പൊളിച്ചിട്ട റോഡിൽ മാസങ്ങളായിട്ടും റീടാറിങ് നടക്കാത്തതിനാൽ യാത്രക്കാരും കാൽനട യാത്രക്കാരും പ്രദേശവാസികളും തീരാ ദുരിതത്തിലാണ്.
പൂർണമായും തകർന്ന പെരുവെമ്പ്-കല്ലഞ്ചിറ-തത്തമംഗലം റോഡിൽ മെറ്റൽ തള്ളിയ ശേഷവും ടാറിങ് നടത്താതെ മാസങ്ങളായി ഉപേക്ഷിച്ച് അവസ്ഥയാണ്. പൊതുമരാമത്ത് അധികൃതരും കൃത്യമായി മറുപടി നൽകുന്നില്ല. മെറ്റൽ ഇളകിയ റോഡിൽ ഇരുചക്ര വാഹനങ്ങൾ മറിയുന്നത് റോഡിൽ നിത്യകാഴ്ചയായിട്ടുണ്ട്. തത്തമംഗലം പ്രദേശത്തുനിന്ന് പാലക്കാട്ടേക്കും മെഡിക്കൽ കോളജിലേക്കും പോകുന്ന പ്രധാന റോഡാണിത്.
പൊടിപടലങ്ങൾ പറക്കുന്നതിനാൽ നിരവധി കൈത്തറി സ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളും തുറന്നു വെക്കാൻ സാധിക്കാതെ അടച്ചിട്ടിരിക്കുകയാണ്. എത്രയും വേഗം റോഡിന്റെ റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നിരവധി സമരം നടത്തിയിട്ടും നടപടിയുണ്ടാകാത്തതിനാൽ വീണ്ടും സമര രംഗത്തിറങ്ങുമെന്ന് പെരുവെമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ബാബു, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അജീഷ് കുന്നേക്കാട് എന്നിവർ പറഞ്ഞു. റോഡ് അടിയന്തരമായി റീ ടാറിങ് നടത്തണമെന്നും വിദ്യാർഥികൾക്കുൾപ്പെടെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥ പരിഹരിക്കപ്പെടണമെന്ന് കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

