Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇൻഷുറൻസില്ലാത്ത...

ഇൻഷുറൻസില്ലാത്ത ഓട്ടോകൾക്കെതിരെ നടപടിയുമായി ട്രാഫിക്​ പൊലീസ്

text_fields
bookmark_border
Traffic police take action against uninsured auto
cancel
camera_alt

 ഇ​ൻ​ഷു​റ​ൻ​സ്​ രേ​ഖ​ക​ളി​ല്ലാ​തെ സ​ർ​വി​സ്​ ന​ട​ത്തി​യ ഓ​ട്ടോ​ക​ൾ പാ​ല​ക്കാ​ട്​ ട്രാ​ഫി​ക്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ 

പാ​ല​ക്കാ​ട്: ട്രാ​ഫി​ക്ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ രേ​ഖ​ക​ളി​ല്ലാ​തെ സ​ർ​വി​സ്​ ന​ട​ത്തി​യ 19 ഓ​ട്ടോ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. രേ​ഖ​ക​ളി​ല്ലാ​തെ സ​ർ​വി​സ്​ ന​ട​ത്തി​യ ഓ​ട്ടോ​റി​ക്ഷ​ക​ളെ സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച്​ ഇ​ൻ​ഷു​റ​ൻ​സ്​ അ​ട​ച്ച രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ ശേ​ഷ​മാ​ണ്​ വി​ട്ട​യ​ച്ച​ത്. രേ​ഖ​ക​ളി​ല്ലാ​തെ സ​ർ​വി​സ്​ ന​ട​ത്തി​യ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ബോ​ധ​വ​ത്​​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഡ്രൈ​വ​ർ​മാ​രു​ടെ കോ​വി​ഡ്​ കാ​ല പ്ര​തി​സ​ന്ധി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ഒ​​ഴി​വാ​ക്കി ന​ൽ​കി​യി​രു​ന്നു. ട്രാ​ഫി​ക്ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​നി​റ്റ് എ​സ്.​ഐ എം. ​ഹം​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എ​സ്.​ഐ​മാ​രാ​യ എ​ച്ച്. ഷാ​ഹു​ൽ ഹ​മീ​ദ്, സി. ​രാ​ജ​ൻ, എം.​കെ. ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic policeuninsured auto
News Summary - Traffic police take action against uninsured auto
Next Story