Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈ​പാ​സ്​...

ബൈ​പാ​സ്​ തു​റ​ന്നി​ട്ടും അ​ഴി​യാ​ക്കു​രു​ക്ക്

text_fields
bookmark_border
ബൈ​പാ​സ്​ തു​റ​ന്നി​ട്ടും അ​ഴി​യാ​ക്കു​രു​ക്ക്
cancel
Listen to this Article

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​നു മു​ന്നി​ലെ പു​തി​യ ബൈ​പാ​സ്​ തു​റ​ന്നി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശ​മ​ന​മി​ല്ല. സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ സു​ഗ​മ​മാ​യി പ്ര​വേ​ശി​ക്കാ​നാ​യി​ട്ടാ​ണ് ബൈ​പാ​സ്​ സ​ജ്ജ​മാ​ക്കി​യ​ത്. ഐ.​എം.​എ ജ​ങ്​​ഷ​ൻ-​സ്റ്റേ​ഡി​യം റോ​ഡി​ൽ സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലാ​ണ് ബൈ​പാ​സ്​ നി​ർ​മി​ച്ച​ത്. ഐ.​എം.​എ ജ​ങ്ഷ​നി​ൽ നി​ന്നും സ്റ്റാ​ൻ​ഡി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ സു​ൽ​ത്താ​ൻ​പേ​ട്ട് റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞ​തി​ന് ശേ​ഷം വ​ല​തു​വ​ശം തി​രി​ഞ്ഞ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി​രു​ന്നു.

ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് ബൈ​പാ​സ്​ തു​റ​ന്ന​ത്. ഇ​തോ​ടെ ഐ.​എം.​എ ജ​ങ്ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ൾ​ക്ക് നേ​രെ സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റാ​നാ​വും. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി നി​ർ​മാ​ണം നി​ല​ച്ച ബൈ​പാ​സ്​ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ടാ​റി​ങ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.

എ​ന്നാ​ൽ പു​തി​യ റോ​ഡ് വ​ന്ന​തോ​ടെ മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും ബൈ​പാ​സി​ൽ നി​ന്നും ഇ​തി​ലൂ​ടെ​യാ​ണ് ക​യ​റി വ​രു​ന്ന​ത്. ഒ​പ്പം ബൈ​പാ​സി​ലൂ​ടെ വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ​നി​ന്നും യു ​ടേ​ൺ തി​രി​ഞ്ഞ്​ ക​ൽ​മ​ണ്ഡ​പം ഭാ​ഗ​ത്തേ​ക്ക് പോ​വു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു. ക​ൽ​മ​ണ്ഡ​പം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ൽ​ത്താ​ൻ​പേ​ട്ട റോ​ഡി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic
News Summary - traffic jam toughens in front of palakkad stadium
Next Story