പാലക്കാട് നഗരത്തിലെ ഗതാഗത തടസ്സം; പരിശോധന നടത്തി
text_fieldsപാലക്കാട് നഗരത്തിലെ ഗതാഗത തടസങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ്, എം.വി.ഡി
തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
പാലക്കാട്: നഗരത്തിലെ ഗതാഗത തടസങ്ങൾ പരിഹരിക്കുന്നതിനായി ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ല റോഡ് സേഫ്റ്റി കൗൺസിലിന്റെ തീരുമാന പ്രകാരം എസ്.പി ഓഫിസിലാണ് യോഗം ചേർന്നത്. തുടർന്ന് പാലക്കാട് ഐ.ഐ.ടിയിലെ സിവിൽ എൻജിനീയറിങ് അസോസിയേറ്റ് പ്രഫസർ ബി.കെ. ഭവതിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ജങ്ഷൻ, ഒലവക്കോട് ജങ്ഷൻ, കാവിൽപാട്, സുൽത്തൻപേട്ട ജങ്ഷൻ, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കൽമണ്ഡപം-കോഴിക്കോട് ബൈപാസ് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്..
പരിശോധന സംഘത്തിൽ എ.എസ്.പി രാജേഷ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിജയകുമാർ, നോർത്ത് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാൽ, ട്രാഫിക് എ.എസ്.ഐ ഹാരിസ്, ആർ.ടി.ഒ സി.യു. മുജീബ്, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഷിബു, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ പി.വി. സജീവ്, എസ്. കവിതൻ, അനീഷ്, നഗരസഭ എ.എക്സ്.ഇ സ്മിത, പി.ഡബ്ല്യു.ഡി എൻജിനീയർമാരായ സുനിൽ (എൻ.എച്ച്), ഗിരീഷ്, ബാബുരാജ് (റോഡ്സ്) എന്നിവർ പങ്കെടുത്തു. പാലക്കാട് ഐ.ഐ.ടിയിൽനിന്നുള്ള വിശദമായ റിപോര്ട്ട് ലഭിച്ചതിനുശേഷം തുടർനടപടികൾക്കായി ജില്ല റോഡ് സേഫ്റ്റി കൗൺസിലിന് സമർപ്പിക്കുമെന്ന് ആർ.ടി.ഒ.സി.യു. മുജീബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

