ഇന്ന് ലോക തേനീച്ച ദിനം: ഉപഭോഗം വര്‍ധിച്ചു, തേൻ വിപണിക്ക് ഇരട്ടി മധുരം
text_fieldsകല്ലടിക്കോട്: ആഭ്യന്തര ഉപഭോഗം വർധിച്ചതോടെ തേനീച്ച കർഷകർക്ക് പുതു പ്രതീക്ഷ. കോവിഡ് വ്യാപകമായതോടെ ശരീരത്തിന് പ്രതിരോധ ശക്തി ലഭിക്കാൻ ജനങ്ങൾ വ്യാപകമായി തേൻ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതും തേനിെൻറ ഉപഭോഗം വർധിപ്പിക്കുന്നു. കൃഷിയിടങ്ങളിൽ തേനീച്ച വളർത്തൽ കൂടിവരുന്നുണ്ട്. തേനിെൻറ ഉൽപ്പാദനം മാത്രമല്ല, പരാഗണത്തിലൂടെ വിളകളുടെ ഉൽപാദനം കൂട്ടാനും തേനീച്ച വളർത്തൽ സഹായകമാകുന്നു. ഏറെ ഔഷധമൂല്യമുള്ള ചെറുതേൻ ഉല്പാദിപ്പിക്കാൻ നിരവധി പേരാണ് വരുന്നതെന്ന് തച്ചമ്പാറ കൃഷിഭവന് കീഴിലുള്ള അമൃതം ചെറുതേനീച്ച കർഷകസമിതി ഭാരവാഹികൾ പറഞ്ഞു.
കൃഷിയിടങ്ങളിലെ പരാഗണത്തിന് തേനീച്ചയെയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. തോട്ടം മേഖലയോടനുബന്ധിച്ചു കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളില്‍ തേൻ വൻതോതിൽ വിറ്റുപോകുന്നുണ്ട്. ചെറുതേന്‍ ലിറ്ററിനു 2000 മുതല്‍ 2500 രൂപ വരെയാണ് വില.
കോല്‍തേന്‍, പെരുന്തേന്‍, വന്തേന്, കാട്ടുതേൻ എന്നീ ഇനങ്ങള്‍ക്ക് കിലോക്ക് 300 മുതല്‍ 600 രൂപ വരെ വിലയുണ്ട്. അതേസമയം, വൻതേനീച്ച, കോൽ തേനീച്ച എന്നിവയെ പലരും ശത്രുക്കളായാണ് കാണുന്നത്. വലിയ കെട്ടിടങ്ങളിൽ വന്നുകൂടുന്ന ഇവയെ തീയിട്ടും കീടനാശിനി പ്രയോഗത്തിലൂടെയുമാണ് നശിപ്പിക്കുന്നത്. ഇത് വലിയ തേനീച്ചയുടെ വംശനാശത്തിന് കാരണമാകുന്നു. തേനീച്ച ശത്രുവല്ല, മിത്രമാണെന്ന കാഴ്ചപ്പാട് ഉണ്ടാക്കാൻ തച്ചമ്പാറയിലെ തേനീച്ച കർഷകർ വിവിധങ്ങളായ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. കെട്ടിടങ്ങളിൽ നിന്നും മറ്റും തേനീച്ചയെ വലയിലാക്കി വനമേഖലയിൽ കൊണ്ടുപോയി വിടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

