Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപുകയില പരിശോധന; ...

പുകയില പരിശോധന; 1,04,680 രൂപ പിഴ ഈടാക്കി

text_fields
bookmark_border
പുകയില പരിശോധന;  1,04,680 രൂപ പിഴ ഈടാക്കി
cancel
camera_altപ്രതീകാത്മക ചിത്രം

പാലക്കാട്: പുകയില ഉൽപന്ന നിരോധന നിയമപ്രകാരം (കോപ്ട 2003) കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 1,04,680 രൂപ പിഴ ഈടാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നഗര ആരോഗ്യ വിഭാഗം, എക്സൈസ്, ആരോഗ്യ വകുപ്പ് എന്നിവ ചേർന്ന് 80 സംഘങ്ങളെ നിയോഗിച്ച് 1205 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ലോക പുകയിലവിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി മേയ് 31 മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ വിപുലമായ കോപ്ട നിയമ ബോധവത്കരണവും പരിശോധന പ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. പൊതുസ്ഥലങ്ങളിലെ പുകവലി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ പുകയില വിൽപന, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉൽപന്നങ്ങള്‍ വില്‍ക്കല്‍ എന്നിവ കണ്ടെത്തിയാല്‍ നിയമ പ്രകാരം പിഴ ഈടാക്കും.

ജില്ല-തദ്ദേശ സ്ഥാപനതലങ്ങളിലും വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂളുകള്‍, കോളജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ റാലി, സെമിനാര്‍, പ്രതിജ്ഞ ചൊല്ലല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാലയങ്ങളും പഞ്ചായത്തുകളും പുകയിലരഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സജീവമാണ്.

കോ​പ്ട നി​യ​മം: കു​റ്റ​വും ശി​ക്ഷ​യും

  • എല്ലാ സ്ഥാപനങ്ങളുടെയും മുന്‍ഭാഗത്ത് ‘പുകവലി വിമുക്ത സ്ഥലം, ഇവിടെ പുകവലി ശിക്ഷാര്‍ഹം’ എന്ന മുന്നറിയിപ്പ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബോര്‍ഡ് സ്ഥാപിക്കാത്ത പക്ഷം 200 രൂപ പിഴ ഈടാക്കും.
  • സ്ഥാപനങ്ങളുടെ മുന്‍വശത്ത് ആളുകള്‍ പുകവലിക്കുന്നതിന് അനുവദിച്ചാല്‍ സ്ഥാപന ഉടമകള്‍ക്കും പിഴ ചുമത്തും. സ്ഥാപനങ്ങള്‍ക്ക് മുന്‍വശം എത്ര പേരാണോ പുകവലിക്കുന്നത് അവരില്‍നിന്ന് പിരിക്കുന്ന തുല്യ സംഖ്യ സ്ഥാപന ഉടമകളില്‍നിന്നും ഈടാക്കും.
  • പുകയില ഉൽപന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിര്‍ദ്ദിഷ്ട മുന്നറിയിപ്പ് ബോര്‍ഡ് മാത്രമേ പ്രദര്‍ശിപ്പിക്കാവൂ. കമ്പനികളുടെ പരസ്യം, ബ്രാന്‍ഡ് പേര്, ചിത്രം, വില തുടങ്ങിയവ പ്രദര്‍ശിപ്പിച്ചാൽ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
  • 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉൽപന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 91.2 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉൽപന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:penaltyraidHealth DepartmentTobaccoPalakkad
News Summary - Tobacco inspection; Rs 1,04,680 fine imposed
Next Story