Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപുലിഭീതി: നിരവിൽ...

പുലിഭീതി: നിരവിൽ കൂടൊരുക്കി വനംവകുപ്പ്

text_fields
bookmark_border
പുലിഭീതി: നിരവിൽ കൂടൊരുക്കി വനംവകുപ്പ്
cancel
camera_alt

പു​ലി​യെ പി​ടി​കൂ​ടാ​ൻ വാ​ക്കോ​ട് നി​ര​വി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്

ത​ച്ച​മ്പാ​റ: വാ​ക്കോ​ടും പ​രി​സ​ര​ങ്ങ​ളി​ലും പു​ലി​യെ ക​ണ്ടെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി കാ​ര​ണം വ​നം വ​കു​പ്പ് വാ​ക്കോ​ട് നി​ര​വി​ൽ കൂ​ട് സ്ഥാ​പി​ച്ചു. മാ​ച്ചാ​ന്തോ​ട് ചെ​ന്ത​ണ്ട് റ​ജി സെ​ബാ​സ്റ്റ്യ​ന്റെ വീ​ടി​ന്റെ സ​മീ​പ​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച കൂ​ട് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് നി​ര​വി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​ഭാ​ഗ​ത്ത് ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പു​ലി​യെ ക​ണ്ട​ത്. ജൂ​ൺ എ​ട്ടി​നാ​ണ് ചെ​ന്ത​ണ്ടി​ൽ ഈ​റ്റ​ത്തോ​ട് റെ​ജി സെ​ബാ​സ്റ്റ്യ​ന്റെ പ​ശു​ക്കു​ട്ടി​യെ കൊ​ന്ന് പാ​തി തി​ന്ന ശേ​ഷം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​ൻ ചെ​ന്ത​ണ്ടി​ൽ കൂ​ടൊ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പു​ലി കെ​ണി​യി​ൽ കു​ടു​ങ്ങി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് കൂ​ട് മാ​റ്റി​സ്ഥാ​പി​ച്ച​ത്. കൂ​ട്ടി​ലെ ഇ​ര​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ​രി​സ​ര​വാ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ പ​രി​സ​ര​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വാ​ക്കോ​ട് നി​ര​വി​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerwildlifeGulfbreakingNews
News Summary - Tiger Scare: Forest Department Sets Up Cage at Niravil
Next Story