Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപു​ലി ധോ​ണി​യി​ൽ...

പു​ലി ധോ​ണി​യി​ൽ ത​ന്നെ; പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചു

text_fields
bookmark_border
പു​ലി ധോ​ണി​യി​ൽ ത​ന്നെ;  പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചു
cancel
camera_alt

ധോ​ണി​യി​ൽ പു​ലി​യെ പി​ടി​ക്കാ​ൻ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്

അ​ക​ത്തേ​ത്ത​റ: ധോ​ണി​യി​ൽ പ​ശു​ക്കി​ടാ​വി​നെ കൊ​ന്ന പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​ശു​ക്കി​ടാ​വി​നെ കൊ​ന്ന ധോ​ണി മു​ല​യും​വീ​ട്ടി​ലെ ഷം​സു​ദ്ദീ​ന്റെ വീ​ട്ടി​ന​ടു​ത്താ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കൂ​ടി സ്ഥാ​പി​ച്ച​ത്.

അ​തേ​സ​മ​യം, വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം പു​ലി വ​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു പാ​തി ഭ​ക്ഷി​ച്ച് ഉ​പേ​ക്ഷി​ച്ച സ്ഥ​ല​ത്തി​ന് അ​ടു​ത്താ​ണ് കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഇ​തേ സ്ഥ​ല​ത്ത് ത​ന്നെ അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ച നീ​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടി​ല്ല.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ഖ്യ​വ​ന​പാ​ല​ക​ൻ കൂ​ട് സ്ഥാ​പി​ക്കാ​ൻ പാ​ല​ക്കാ​ട് ഡി.​എ​ഫ്.​ഒ​ക്ക് പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഒ​ല​വ​ക്കോ​ട് റെ​യി​ഞ്ച് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ്രു​ത പ്ര​തി​ക​ര​ണ സം​ഘ​വും വ​ന​പാ​ല​ക​രും പു​ലി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ലും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerForest Departmentdhoni
News Summary - tiger in dhoni
Next Story