Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപു​ലി ആ​ടി​നെകൊ​ന്ന...

പു​ലി ആ​ടി​നെകൊ​ന്ന സം​ഭ​വം: ഇ​രു​മ്പ​ക ചോ​ല​യി​ൽ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
പു​ലി ആ​ടി​നെകൊ​ന്ന സം​ഭ​വം: ഇ​രു​മ്പ​ക ചോ​ല​യി​ൽ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി
cancel
camera_alt

പാ​ല​ക്ക​യ​ത്ത് പു​ലി​യെ തേ​ടി പ​രി​ശോ​ധ​ന​ക്കെ​ത്തി​യ വ​ന​പാ​ല​ക സം​ഘം

ത​ച്ച​മ്പാ​റ: പാ​ല​ക്ക​യം വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും തോ​ട്ട​ങ്ങ​ളി​ലും വ​ന​പാ​ല​ക​ർ പു​ലി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി. ഇ​ഞ്ചി​ക്കു​ന്ന് ജോ​സ​ഫി​ന്റെ ആ​ടി​നെ പു​ലി പി​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ടം​പൊ​ട്ടി, വ​ട്ട​പ്പാ​റ, പാ​യ​പ്പു​ല്ല്, ഇ​രു​മ്പ​ക ചോ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​വി​ട​ങ്ങ​ളി​ൽ വ​ന്യ​ജീ​വി സാ​ന്നി​ധ്യം ക​ണ്ടി​ലെ​ങ്കി​ലും ഇ​രു​മ്പ​ക ചോ​ല ഭാ​ഗ​ത്ത് പു​ലി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി.

മ​ണ്ണാ​ർ​ക്കാ​ട് റേ​ഞ്ചി​ലെ പാ​ല​ക്ക​യം, മ​ണ്ണാ​ർ​ക്കാ​ട്, തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും മ​ണ്ണാ​ർ​ക്കാ​ട് ആ​ർ.​ആ​ർ.​ടി​യി​ലെ​യും വ​ന​പാ​ല​ക​ർ 15 പേ​ര​ട​ങ്ങു​ന്ന മൂ​ന്ന് ടീ​മു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ, ത​ച്ച​മ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കു​ര്യ​ൻ, മു​ൻ പ്ര​സി​ഡ​ന്റ് ഒ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​നു​ജ, കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി. സ്ഥ​ല​വാ​സി​ക​ളോ​ടും വ​ന​പാ​ല​ക​രോ​ടും സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എ​ൻ. സു​ബൈ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​മ​നോ​ജ്, എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​സു​ബി​ൻ, എം. ​കി​ത്ത​ല​ൻ, ജെ​യ്സ​ൻ, ഫി​റോ​സ് ബാ​ബു എ​ന്നി​വ​ർ പ​രി​ശോ​ധ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും സ്ഥ​ല​വാ​സി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​ഞ്ചി​ക്കു​ന്ന് ഭാ​ഗ​ത്ത് സോ​ളാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കാ​നും പ്ര​ദേ​ശ​ത്ത് പ​ട്രോ​ളി​ങ്ങും വ​ന്യ​ജീ​വി നി​രീ​ക്ഷ​ണ​വും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ട് ന​ഷ്ട​പെ​ട്ട ഉ​ട​മ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട ഇ​രു​മ്പ​ക ചോ​ല ഭാ​ഗ​ത്തും തു​ട​ർ​ച്ച​യാ​യി വ​ന്യ​ജീ​വി നി​രീ​ക്ഷ​ണ​വും രാ​ത്രി കാ​ല​പ​രി​ശോ​ധ​ന​യും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tiger-goat incident: Footprints found in Irumpaka Chola
Next Story