Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപു​ലി​ഭീതി: നി​ര​വി​ൽ...

പു​ലി​ഭീതി: നി​ര​വി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​യും കൂ​ടും സ്ഥാ​പി​ക്കും

text_fields
bookmark_border
പു​ലി​ഭീതി: നി​ര​വി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​യും കൂ​ടും സ്ഥാ​പി​ക്കും
cancel
camera_alt

പുലിയിറങ്ങിയ വാ​ക്കോ​ട് നി​ര​വി​ൽ കെ. ​ശാ​ന്ത​കു​മാ​രി

എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

ത​ച്ച​മ്പാ​റ: പാ​ല​ക്ക​യം വാ​ക്കോ​ട് നി​ര​വ് ഭാ​ഗ​ത്ത് വ​ള​ർ​ത്താ​ടു​ക​ളെ പു​ലി ക​ടി​ച്ചു​കൊ​ന്ന സ്ഥ​ല​ത്ത് പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ടും സ്ഥ​ല​ത്തെ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ൻ കാ​മ​റ​യും സ്ഥാ​പി​ക്കും. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​നു​മാ​ണി​ത്.

വാ​ക്കോ​ട് ആ​ക്ക​മ​റ്റ​ത്തി​ൽ ത​ങ്ക​പ്പ​ൻ എ​ന്ന ജോ​ർ​ജ് ജോ​സ​ഫി​ന്റെ ഏ​ഴ് വ​ള​ർ​ത്താ​ടു​ക​ളെ​യാ​ണ് പു​ലി ക​ടി​ച്ച് കൊ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റോ​ടെ വീ​ടി​ന​ടു​ത്ത് മേ​യാ​ൻ വി​ട്ട​തും കെ​ട്ടി​യി​ട്ട​തു​മാ​യ ആ​ടു​ക​ളാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ര​ണ്ട് ആ​ടു​ക​ളെ കാ​ണാ​താ​വു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് വ​ന​പാ​ല​ക​രും ദ്രു​ത പ്ര​തി​ക​ര​ണ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.​കെ.​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വാ​ക്കോ​ട് നി​ര​വ് പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ​ന​പാ​ല​ക​രും ആ​ർ.​ആ​ർ.​ടി.​യും പ​ക​ലും രാ​ത്രി​യും റോ​ന്തു​ചു​റ്റ​ലും നി​രീ​ക്ഷ​ണ​വും തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger fearSurveillance camerasinstalled
News Summary - Tiger fear: Surveillance cameras to be installed in Niravl
Next Story