Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightത​ളി​ക​ക്ക​ല്ല്...

ത​ളി​ക​ക്ക​ല്ല് കോ​ള​നി​യി​ൽ പു​ലി ര​ണ്ട് നാ​യ്ക്ക​ളെ കാ​ണാ​നി​ല്ല

text_fields
bookmark_border
ത​ളി​ക​ക്ക​ല്ല് കോ​ള​നി​യി​ൽ പു​ലി ര​ണ്ട് നാ​യ്ക്ക​ളെ കാ​ണാ​നി​ല്ല
cancel

മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​ക്ക​ടു​ത്ത് ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ പു​ലി​യി​റ​ങ്ങി ര​ണ്ട് നാ​യ്ക്ക​ളെ കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നോ​യോ​ടെ​യാ​ണ് സം​ഭ​വം.

മൂ​പ്പ​ൻ നാ​രാ​യ​ണ​ന്റെ വീ​ടി​ന​ടു​ത്ത് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത അ​മ്മ വ​ള്ളി​ക്കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് കൊ​ണ്ടു​പോ​യ​ത്. പു​ലി​ക​ൾ വീ​ടി​നു​ള്ളി​ൽ ക​ട​ന്ന് നാ​യ്ക്ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് നാ​യ്ക്ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഒ​രു​നാ​യ് വീ​ട്ടി​ലെ ബാ​ത്റൂ​മി​ൽ ഓ​ടി​ക്ക​യ​റി. ക​ര​ച്ചി​ൽ​കേ​ട്ട് ഓ​ടി​ച്ചെ​ല്ലു​മ്പോ​ഴേ​ക്കും നാ​യ്ക്ക​ളു​മാ​യി പു​ലി​ക​ൾ പോയതാ​യി നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

പു​ലി ക​യ​റി​യ വീ​ട്ടി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​നാ​യി പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​കാ​ശ രേ​ഖ​ക​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്ന് മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

അ​ധി​കൃ​ത​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ച് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tigermissingtwo dogsThalikall Colony
News Summary - Tiger and two dogs are missing in Thalikall Colony
Next Story