Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightന​വീ​ക​ര​ണം തീ​രാ​തെ ...

ന​വീ​ക​ര​ണം തീ​രാ​തെ തൂ​ത-​മു​ണ്ടൂ​ർ പാ​ത

text_fields
bookmark_border
ന​വീ​ക​ര​ണം തീ​രാ​തെ  തൂ​ത-​മു​ണ്ടൂ​ർ പാ​ത
cancel
camera_alt

തൂ​ത-​മു​ണ്ടൂ​ർ റോ​ഡി​ൽ ടാ​റി​ങ് ന​ട​ത്താ​ത്ത ഭാ​ഗം

മു​ണ്ടൂ​ർ: തൂ​ത-​മു​ണ്ടൂ​ർ റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി എ​ങ്ങു​മെ​ത്തി​യി​ല്ല. തുടക്കം കു​റി​ച്ച പ്ര​വ​ർ​ത്തി​ക​ൾ പോ​ലും ഇ​നി​യും പൂ​ർ​ത്തി​ക​രി​ച്ച​തു​മി​ല്ല. മു​ണ്ടൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​സ​രം, ച​ല്ലി​ക്ക​ൽ, ബം​ഗ്ളാ​വ് കു​ന്ന്, കോ​ങ്ങാ​ട് കെ.​പി.​ആ​ർ.​പി ജ​ങ്ഷ​ന് താ​ഴെ, ഗ​വ.​വി​ത്ത് ഫാം ​പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡ് പ​ണി പൂ​ർ​ത്തി​ക​രി​ക്കാ​ത്ത​ത്. പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.

എ​ഴ​ക്കാ​ട് ഭാ​ഗ​ത്ത് റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​രോ​ഷം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​മ​രാ​മ​ത്തും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ര​ണ്ടാ​ഴ്ച​ക്ക​കം മു​ണ്ടൂ​രി​നും കോ​ങ്ങാ​ടി​നും ഇ​ട​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു.

റോ​ഡ് പു​ന​ർ​നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ​തോ​ടെ പ്ര​വ​ർ​ത്തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മെ​റ്റ​ലി​ട്ട് പോ​യി​ട്ട് ര​ണ്ട് മാ​സം പി​ന്നി​ട്ടി​ട്ടും ടാ​റി​ങ് ന​ട​ത്തി​യി​ട്ടി​ല്ല. മു​ണ്ടൂ​ർ എം.​ഇ.​എ​സ് ഐ.​ടി.​ഐ, വ​നം വ​കു​പ്പ് ഓ​ഫി​സ് പ​രി​സ​ര​ത്ത് റോ​ഡി​ലു​ട​നീ​ളം മെ​റ്റ​ൽ ചി​ത​റി​കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ക്കെ​ണി​യാ​യി. കൂ​ടാ​തെ പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ഴു​ക്കു​ചാ​ലി​ൽ മ​ലി​ന​ജ​ലം ത​ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​മാ​യ​താ​യി ത​ദ്ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thutha-Mundur Road
News Summary - Thutha-Mundur Road
Next Story