ജാതിപ്പേര് വിളിച്ച് അതിക്രമം: പ്രതികള്‍ക്ക് തടവ്
text_fieldsതൃത്താല: പട്ടികജാതിക്കാരനെയും സുഹൃത്തിനെയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് തടവ്. പട്ടിത്തറ ആലൂര് സ്വദേശികളായ ഇസ്മയില്‍(56), മുഹമ്മദ് നിസാം(20) എന്നിവരെയാണ് ആറ് മാസം തടവുശിക്ഷക്കും 20000 രൂപ പിഴയൊടുക്കാനും വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുമാസം അധിക തടവും അനുഭവിക്കണം. തൃത്താല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷൊർണൂര്‍ ഡിവൈ.എസ്.പിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി സ്പെഷല്‍ കോടതിയുടെതാണ് വിധിപ്രസ്താവം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

