Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightThrithalachevron_rightസാബിത്തിന്...

സാബിത്തിന് ആശുപത്രിയിലേക്ക് പോകാൻ വാഹനം ഇനി വീട്ടുമുറ്റത്തെത്തും

text_fields
bookmark_border
sabith vehicle facility
cancel
camera_alt

സാ​ബി​ത്തി‍െൻറ ഭ​വ​നം സ​ന്ദ​ർ​ശി​ക്കു​ന്ന സ്പീക്കർ എം.​ബി. രാ​ജേ​ഷും സം​ഘ​വും

തൃ​ത്താ​ല: കൃ​ത്രി​മ ശ്വാ​സോ​ച്ഛാ​സ​ത്തി​ലൂ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന സാ​ബി​ത്തി​ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ വാ​ഹ​നം ഇ​നി മു​റ്റ​ത്തെ​ത്തും.

പ​ട്ടി​ത്ത​റ ചി​റ്റ​പ്പു​റം ക​ര​ണ​പ്ര സ്​​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സാ​ബി​ത്തി‍െൻറ വീ​ട്ടി​ലേ​ക്ക് ഗ​താ​ഗ​ത സൗ​ക​ര്യ​മാ​ര്‍ന്ന പാ​ത​യിെ​ല്ല​ന്ന​താ​ണ് കു​ടും​ബ​ത്തി‍െൻറ ദു​രി​തം കൂ​ട്ടി​യ​ത്. സ്പീക്കർ എം.​ബി. രാ​ജേ​ഷ് വീ​ട്ടി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​മൊ​രു​ക്കു​ന്ന​ത്.

സാ​ബി​ത്തിെൻറ വീ​ടി​ന് മു​ന്നി​ലൂ​ടെ പോ​കു​ന്ന റോ​ഡ് ന​വീ​ക​രി​ച്ചു ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​തി​നു​ള്ള ആ​റ് ല​ക്ഷം എം.​എ​ല്‍.​എ ഫ​ണ്ടി​ല്‍ നി​ന്നു അ​നു​വ​ദി​ക്കു​മെ​ന്നും സാ​ബി​ത്തിെൻറ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ക​ര​ണ​പ്ര മൈ​താ​ന​ത്തി​ലൂ​ടെ പു​തി​യ റോ​ഡ് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​െ​ണ്ട​ന്ന വ​സ്തു​ത പ്ര​ദേ​ശ വാ​സി​ക​ൾ എം.​എ​ല്‍.​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും അ​ത് മൈ​താ​ന​ത്തിെൻറ ന​വീ​ക​ര​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തും. അ​തി​നാ​ലാ​ണ് നി​ല​വി​ലെ പാ​ത ശ​രി​യാ​ക്കു​ന്ന​ത്. ക​ല​ക്ട​ര്‍ ഉ​ള്‍പ്പ​ടെ​യു​ള്ള​വ​ര്‍ക്ക് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്കാ​യി ശി​പാ​ര്‍ശ ചെ​യ്ത​താ​യും എം.​എ​ല്‍.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrithalaVehicle facility
News Summary - vehicle facility for sabith to go hospital
Next Story