Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിന് സമീപം ലഹരിമരുന്ന് ശേഖരം; കുമരനെല്ലൂരിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
വീടിന് സമീപം ലഹരിമരുന്ന് ശേഖരം;  കുമരനെല്ലൂരിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
cancel

തൃത്താല: കുമരനെല്ലൂരിൽ 180 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കുമരനെല്ലൂർ വെള്ളാളൂർ സ്വദേശി മുഹമ്മദ് റാഫി, പൊന്നാനി സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അൻസാർ എന്നിവരാണ് പിടിയിലായത്. മുഹമ്മദ് റാഫിയുടെ വീടിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് 180 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ ഡിവൈ.എസ്.പിയുടെയും തൃത്താല സി.ഐ കാളിദാസിന്‍റെയും നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ചും മറ്റും പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് തൃത്താല സി.ഐ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 180g MDMA Seized in Kummaranellur; 3 Held
Next Story