പ്രവചനം ഫലിച്ചു; ഹനയെ കാണാന്‍ സ്പീക്കര്‍ എത്തി
text_fieldsസ്പീക്കര്‍ എം.ബി. രാേജഷ് ഹനയുടെ
വീട്ടിലെത്തിയപ്പോള്‍
തൃത്താല: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടിലെത്തിയപ്പോൾ വിജയം ഉറപ്പാണെന്ന് പറഞ്ഞ കുഞ്ഞു ഹനയെ കാണാൻ സ്പീക്കർ എം.ബി. രാേജഷ് എത്തി. പരുതൂരിലെ വീട്ടിലെത്തിയ രാജേഷ് വിശേഷങ്ങൾ ചോദിച്ചറിയുേമ്പാൾ സ്വീകരിക്കാൻ ഹനയുടെ പിതാവില്ലാത്തതിെൻറ വിഷമം നിറഞ്ഞുനിന്നു.
ഗായകനും യൂട്യൂബറുമായിരുന്നു ഹനമോളുടെ പിതാവ് ഷഹീർ. വിജയിച്ച ശേഷം രാജേഷിനെയും വീട്ടിലേക്ക് കൊണ്ടുവരാമെന്ന് ഷഹീർ മോൾക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ, അടുത്തിടെ കോവിഡ് ഷഹീറിെൻറ ജീവൻ കവർന്നു. വീട്ടിലെത്തിയ രാജേഷ് ചോക്ലേറ്റുകളും പാവയും ഹനമോൾക്ക് സമ്മാനിച്ചു.
സഹോദരി പത്താം ക്ലാസുകാരിയായ ഫാത്തിമ സനയാണ് ഇപ്പോൾ സന മീഡിയ എന്ന യൂട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹനമോളെ കാണാൻ ചെന്നപ്പോൾ ഷഹീർ ഇല്ലെന്ന തീരാവേദന ബാക്കിയായെന്ന് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

