അടക്കയും പാത്രങ്ങളും മോഷ്ടിക്കുന്ന ആറംഗ സംഘം പിടിയില്‍
text_fieldsമോഷണകേസിൽ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ
തൃത്താല: തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിലെ കോക്കാട് പ്രദേശത്തുനിന്ന് അടക്കയും പാത്രങ്ങളും മോഷ്ടിക്കുന്ന ആറംഗ സംഘം പൊലീസ് പിടിയിലായി. കോക്കാട്, തലക്കശ്ശേരി, ആലൂര്‍, കൊപ്പം, ബി.പി കുണ്ട്, കൊണ്ടോട്ടി പള്ളി സ്വദേശികളായ ആറ് യുവാക്കളാണ് പിടിയിലായത്. കൊപ്പം പൊലീസ് പരിധിയിലെ വീടുകളിലെ മോഷണകേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ തൃത്താല മേഖലയിലെ കളവുകള്‍ നടത്തിയത് തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
കൊപ്പം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃത്താല മേഖലയിലെ പരാതിയില്‍ പ്രതികളെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റും നടപടികളും എടുക്കുമെന്ന് തൃത്താല എസ്.ഐ അറിയിച്ചു. കഴിഞ്ഞ തുടര്‍ ദിവസങ്ങളിലായാണ് കോക്കാട് പ്രദേശങ്ങളില്‍ കാറുകളിലെത്തി വീടുകള്‍ക്ക് പുറത്തുള്ള മലഞ്ചരക്ക് സാധനങ്ങൾ,പാത്രങ്ങള്‍ തുടങ്ങിയവ കവര്‍ന്നത്. ഇതിന്‍റെ സി.സി.ടി.വി പരിശോധനയിലാണ് തൃത്താല പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

