Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightThrithalachevron_rightഇടതുപക്ഷം പട്ടിത്തറ...

ഇടതുപക്ഷം പട്ടിത്തറ തിരിച്ചുപിടിക്കുമോ

text_fields
bookmark_border
ഇടതുപക്ഷം പട്ടിത്തറ തിരിച്ചുപിടിക്കുമോ
cancel

തൃത്താല: പഞ്ചായത്തിന്‍റെ ചരിത്രത്തില്‍ എല്‍.ഡി.എഫിന്‍റെ കുത്തകയായിരുന്ന പട്ടിത്തറ ആദ്യം ഭരണമാറ്റമുണ്ടായത് 1995ല്‍. 1995-2000ത്തിലെ യു.ഡി.എഫ് ഭരണത്തിന് ശേഷം നാലുതവണത്തെ കാത്തിരിപ്പ് വേണ്ടിവന്നു യു.ഡി.എഫിന് രണ്ടാം തവണ പ്രസിഡന്‍റ് കസേര സ്വന്തമാക്കാന്‍. 95ല്‍ 11വാര്‍ഡുകളില്‍ ആറെണ്ണം നേടി യു.ഡി.എഫ് ഭരണത്തിലും അഞ്ച് വാര്‍ഡ് നേടി എല്‍. ഡി.എഫ് പ്രതിപക്ഷത്തുമായി.

അവിടെയും അധികാരവടം വലി പ്രകടിപ്പിച്ച മുന്നണിയില്‍ ഒരുവര്‍ഷകാലം ലീഗിലെ സെയ്താലികുട്ടി പ്രസിഡന്‍റായും പിന്നീട് അവിശാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസിലെ വി.കെ. പുരുഷോത്തമന്‍ സി.പി.എം പിന്തുണയില്‍ പ്രസിഡന്‍റായി ഭരണം നടത്തി. ആ സാഹചര്യത്തില്‍ സ്വതന്ത്ര പക്ഷം സ്വീകരിച്ച പുരുഷോത്തമന്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തി. അതിനുശേഷം നാല് തവണയും എല്‍.ഡി.എഫ് അധികാരത്തിലെത്തി. ആ കാലയളവിലെല്ലാം മണ്ണും, മണലും, ക്വാറിയും എല്ലാം ഭരണസമിതികള്‍ക്ക് കീറാമുട്ടിയായിരുന്നു.

പഞ്ചായത്തിന്‍റെ തലക്കുമുകളില്‍ നിന്നുപോലും നിര്‍ബാധം കുന്നിടിച്ച് നിരപ്പാക്കി.ഇതെല്ലാം ജനരോഷത്തിന്‍റെ ആഴംകൂട്ടി. 2000ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ട്, ലീഗ് മൂന്നൂമായി 11സീറ്റ് നേടി യു.ഡി.എഫ് ഭരണം പിടിച്ചു. എല്‍.ഡി.എഫിന് ഏഴായി ചുരുങ്ങി. തലക്കശേരി വാര്‍ഡിലെ എല്‍.ഡി.എഫ് പ്രതിനിധി ഉണ്ണികൃഷ്ണന്‍റെ നിര്യാണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആ വാര്‍ഡില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ ഭരണസമിതിക്ക് 12സീറ്റായി. അതിനിടെ ഭരണസമിതിയിലെ ഘടകകക്ഷിയായ ലീഗ് അംഗത്തോട് പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായ ചില പരാമര്‍ശങ്ങളും വാക്ക് തര്‍ക്കങ്ങളും മുന്നണിയില്‍ ശീതസമരത്തിനിടയാക്കി. മഡലത്തിലെ ഗ്രൂപ്പിസവും കീറാമുട്ടിയായി. എന്നാല്‍ എല്ലാം ഒരു ചര്‍ച്ചയിലൂടെ പരിഹരിച്ചതായി നേതാക്കള്‍ പറയുന്നു.

നിലവിലെ പ്രസിഡന്‍റ് പി. ബാലനെ 95ല്‍ വിജയിപ്പിച്ചതുതന്നെ കൂറ്റനാട് ഒരു ആശുപത്രിയിലെ മാലിന്യം പ്രശ്നവുമായി ബന്ധപെട്ടുണ്ടായ ജനവികാരം അനുകൂലമായതാണ്. അതിന്‍റെ പേരില്‍ ജനകീയനായ ബാലന്‍ പിന്നീട് തൃത്താലയില്‍നിന്നും നിയമസഭയിലേക്ക് എല്‍.ഡി.എഫിന്‍റെ ടി.പി കുഞ്ഞുണ്ണിയോട് മത്സരിച്ച് തോറ്റു. അഞ്ച് വര്‍ഷം കൊണ്ട് പട്ടികായലില്‍ കര്‍ഷകര്‍ക്കായി വലിയൊരു പദ്ധതികള്‍ കൊണ്ടുവരികയും ജനോപകാരമായ പ്രവര്‍ത്തികള്‍ നടത്തിവന്നിരുന്നതായും അതിനാല്‍ ജനങ്ങള്‍ യു.ഡി.എഫിനെ തന്നെ അധികാരത്തിലെത്തിക്കുമെന്നുതന്നെയാണ് യു.ഡി.എഫ് നേതാക്കളുടെ വിശ്വാസം.

പഴയകാല അംഗങ്ങളും പുതിയതുമായി ഇടകലര്‍ന്നരീതിയിലാണ് സ്ഥാനാർഥി നിര്‍ണ്ണയം. ഇടതുപക്ഷത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുന്‍ പ്രസിഡന്‍റ് സി.പി. റസാഖ് ഉള്‍പ്പടെ മത്സരിക്കുന്നമുന്‍കാല പരിജയസമ്പന്നര്‍ രംഗത്തുണ്ട്. സി.പി.ഐ ചിഹ്നത്തില്‍ രണ്ട് സീറ്റില്‍ മത്സരിക്കുന്നുണ്ട്. ഭരണകക്ഷികളുടെ പോരായ്മകളാണ് ഇടതുപക്ഷം ചുണ്ടികാട്ടുന്നത്.തൊഴിലുറപ്പ് പദ്ധതി അവതാളത്തിലാക്കി. ഗ്രാമീണ റോഡുകളുടെ സ്ഥിതി പരിതാപഗരമായതായും പറയുന്നു. മന്ത്രിമഡലമായ തൃത്താലയിലെ ഇടതു മേല്‍കോയ്മനഷ്ടപെട്ട പട്ടിത്തറ തിരിച്ചു പിടിക്കാനുള്ള അടവുനയത്തിലാണ് ഇടതുപക്ഷം.

മന്ത്രിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ യു.ഡി.എഫ് ഭരിക്കുന്ന ആനക്കരയും ചാലിശ്ശേരിയും പരുതൂരും സഹകരിക്കുന്നതായും എന്നാല്‍ പട്ടിത്തറ അതെല്ലാം തള്ളികളയുകയാണെന്നും ആരോപിച്ചു. ഇക്കാര്യം മന്ത്രി എം.ബി. രാജേഷ് തന്‍റെ എഫ്.ബിയിലും കഴിഞ്ഞദിവസം കുറിച്ചിരുന്നു. വിരലിലെണ്ണാവുന്ന പഴയകാല അംഗങ്ങളെ ഒഴിച്ചാല്‍ പുതുമുഖങ്ങളാണ് ഏറെയും. ആദ്യകാല തൃത്താല എം.എല്‍.എ ഇ.ശങ്കരന്‍റെ മകള്‍ ശ്രീകലയും വട്ടേനാട് വാര്‍ഡില്‍ മത്സരരംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFKerala Local Body Election
News Summary - Local elections: Will the Left regain the upper hand?
Next Story